Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ-പാസ് സംവിധാനത്തില്‍ മാറ്റം...നീലഗിരി അതിര്‍ത്തികടന്നുള്ള യാത്രയില്‍ നിയന്ത്രണം ഭാഗികമായി

24 APRIL 2025 09:04 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തി കടക്കാനുള്ള ഇ-പാസ് സംവിധാനത്തില്‍ മാറ്റം വരുത്തിയതോടെ നീലഗിരി അതിര്‍ത്തികടന്നുള്ള യാത്രയില്‍ നിയന്ത്രണം ഭാഗികമായി. മേല്‍ഗൂഡല്ലൂര്‍, മസിനഗുഡി, കുഞ്ചപ്പന, കള്ളാര്‍ ചെക്കുപോസ്റ്റുകളില്‍ മാത്രമായി ഇ-പാസ് പരിമിതപ്പെടുത്തി.

ഊട്ടിഭാഗത്തേക്ക് കടക്കാനായി ഇ-പാസ് വേണം. മലപ്പുറം, വയനാട് ജില്ലകളിലുള്ളവര്‍ക്ക് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലേക്കും ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തിലേക്കും പോകാനായി ഇനി മുതല്‍ ഇ-പാസ് പരിശോധനയുണ്ടാവില്ല. നാടുകാണി, താളൂര്‍, ചോളാടി, പാട്ടവയല്‍, കാക്കനല്ല, കോട്ടൂര്‍, കക്കുണ്ടി, പൂളക്കുണ്ട്, നമ്പ്യാര്‍ക്കുന്ന് ഭാഗങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ ഇ-പാസ് പരിശോധന ഒഴിവാക്കിയിട്ടുണ്ട്.

ഒരുവര്‍ഷത്തിലധികമായി ഇ-പാസ് സംവിധാനത്തെ തുടര്‍ന്ന് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലേയ്ക്ക് കടക്കാന്‍ കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടായിരുന്നു.

2024 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലാക്കിയ ഇ-പാസ് പരിഷ്‌കാരത്തോടെയുണ്ടായ ഈ പ്രയാസം അവസാനിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ജനങ്ങളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്ന് നീലഗിരി ജില്ലാഭരണകൂടം മദ്രാസ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഇപ്പോള്‍ ഇ-പാസ് പരിശോധന പരിമിതപ്പെടുത്തിയത്.

നാടുകാണി ചെക്ക് പോസ്റ്റില്‍ പരിശോധനയേര്‍പ്പെടുത്തി. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ നീലഗിരിയിലെത്താവുന്ന വാഹനങ്ങളുടെ എണ്ണം കൂടി മദ്രാസ് ഹൈക്കോടതി പരിമിതപ്പെടുത്തിയതോടെ ചെക്ക് പോസ്റ്റുകളില്‍ നിന്നും വാഹനങ്ങള്‍ പോലീസ് തടഞ്ഞിരുന്നു. ഊട്ടിയിലേയ്ക്കുള്ള വാഹനങ്ങളുടെ എണ്ണ ക്രമീകരണത്തിലും ഇ-പാസ് സംവിധാനവും അതേപടി നില്‍ക്കുുന്നതാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends