Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

മിനിക്ക് കഷണ്ടി രാധാകൃഷ്‌ണനെ വേണ്ട..! ആ പാവം ഭർത്താവിനെ വെടിവെച്ചിട്ടത് ഭാര്യ തന്നെ ഫോണിൽ നടുക്കുന്ന തെളിവ്..!

30 APRIL 2025 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഈ മാസം 24ന് നടക്കും...

കല്യാണ്‍ സില്‍ക്സിന്റെ കക്കൂസ് മാലിന്യം പാവപ്പെട്ടവന്റെ നെഞ്ചത്ത്..! 50,000 പിഴ അടിച്ച് കയ്യിൽക്കൊടുത്തു,പക്ഷേ ട്വിസ്റ്റ്

ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്നതായി സൂചന.. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്നതിനായി അയ്യൻ 4.0’ മൊബൈൽ ആപ്ലിക്കേഷൻ

മൂത്രത്തിലൂടെ പ്രോട്ടീൻ ഒലിച്ച് പോവുന്നു...!17-കാരിയുടെ വൃക്ക തകർത്ത ഇൻസ്റ്റാ കാലന്മാരെ തൂക്കും.. 3 ബോട്ടിൽ കാളകൂട വിഷം

കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവ് കെ കെ രാധാകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യയെ അറസ്റ്റ് ചെയ്തത് ഗൂഡാലോചന കുറ്റത്തില്‍. ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗം വി വി മിനി നമ്പ്യാരെയാണ് പരിയാരം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘം അറസ്റ്റുചെയ്തത്. കൊലപാതക ഗൂഢാലോചനയില്‍ മിനി നമ്പ്യാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എന്‍ കെ സന്തോഷ് നേരത്തേ അറസ്റ്റിലായിരുന്നു.

ദീര്‍ഘകാലമായി മിനി നമ്പ്യാര്‍ ഇയാളുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. കൊലപാതകം നടന്ന മാര്‍ച്ച് 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍ പരിശോധിച്ചശേഷമാണ് കൊലപാതക ഗൂഢാലോചനയില്‍ മിനി നമ്പ്യാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണന്‍ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണന്‍ ഭാര്യയെ ഈ ബന്ധത്തിന്റെ പേരില്‍ ശകാരിച്ചിരുന്നു. കൊല നടന്നശേഷവും ഇരുവരും ബന്ധപ്പെട്ടുവെന്ന നിഗമനത്തിലാണ് പൊലീസ്. രാധാകൃഷ്ണന്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലാണ് കൊല നടന്നത്. മാതമംഗലത്തെ വീട്ടില്‍നിന്ന് കൊലപാതകം നടന്ന ദിവസം മിനി അടുത്തുതന്നെയുള്ള അമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് മിനി നമ്പ്യാര്‍ വന്നില്ല എന്നതും ദുരൂഹമായി.

 

 



കേസില്‍ മൂന്നാം പ്രതിയാണ് മിനി. ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൈതപ്രത്ത്, പണിനടക്കുന്ന വീട്ടില്‍വച്ച് മാര്‍ച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. മിനിയുമായുള്ള സൗഹൃദം എതിര്‍ത്തതിന്റെ പകമൂലമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിര്‍മാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തില്‍ സന്തോഷ് കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ രാധാകൃഷ്ണന്‍ എതിര്‍ത്തു.

ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. കൊലപാതകം നടന്ന ദിവസം വൈകിട്ട് 'നിനക്കു മാപ്പില്ല' എന്ന് സന്തോഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു. സന്തോഷ് വീട്ടില്‍ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. റിമാന്‍ഡിലായ കേസിലെ ഒന്നാംപ്രതി സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തിരുന്നു. ഫോണ്‍വിളികള്‍ സംബന്ധിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് മിനി നമ്പ്യാരുടെ മൊഴിയെടുത്തു.

ഒന്നാം പ്രതി സന്തോഷുമായി ഇവരുടെ അതിരുകടന്ന സൗഹൃദം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി പരിശോധിച്ചശേഷം ചോദ്യം ചെയ്യുകയും ഇതില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ഒത്താശ ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിന് മിനി നമ്പ്യാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്ന് കണ്ടെത്തിയിരുന്നു. കൊലയ്ക്ക് മുന്‍പും ശേഷവും മിനി പ്രതിയുമായി ഫോണില്‍ സംസാരിച്ചതിന് തെളിവ് കിട്ടി.



പരിയാരം മാതമംഗലത്തിനടുത്തെ കൈതപ്രത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ മരണത്തിന് കാരണം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സൗഹൃദമെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. നഷ്ടപ്രണയത്തിന്റെ വീണ്ടെടുപ്പിന്റെ തുടക്കം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ നിന്നാണ്.വെടിയേറ്റ് മരിച്ച കെ. കെ.രാധാകൃഷ്ണന്റെ ഭാര്യയും കേസിലെ പ്രതി എന്‍.കെ.സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറ് മാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച ഇരുവരും വീണ്ടും അടുത്തു. വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരില്‍ വിനോദയാത്ര പോയപ്പോള്‍ ഇരുവരും കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റവും നടക്കുകയും സന്തോഷിനെതിരെ രാധാകൃഷ്ണന്‍ പരിയാരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയില്‍ കാമുകനും കാമുകിയും ചേര്‍ന്ന് നടപ്പിലാക്കിയതായിരുന്നു ക്രൂര കൊലപാതകം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...  (24 minutes ago)

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഈ മാസം 24ന് നടക്കും...  (57 minutes ago)

രാജ്യതലസ്ഥാനത്തെ വായുനിലവാരം ഇന്നും 'മോശം' വിഭാഗത്തിൽ തുടരുന്നു...  (1 hour ago)

കല്യാണ്‍ സില്‍ക്സിന്റെ കക്കൂസ് മാലിന്യം പാവപ്പെട്ടവന്റെ നെഞ്ചത്ത്..! 50,000 പിഴ അടിച്ച് കയ്യിൽക്കൊടുത്തു,പക്ഷേ ട്വിസ്റ്റ്  (1 hour ago)

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിൽ വീടിന്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ അകത്തിട്ട് പൂട്ടി, മയക്കുവെടിവെച്ച് പുലിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ  (1 hour ago)

ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്നതായി സൂചന.. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്നതിനായി അയ്യൻ 4.0’ മൊബൈൽ ആപ്ലിക്കേഷൻ  (1 hour ago)

മൂത്രത്തിലൂടെ പ്രോട്ടീൻ ഒലിച്ച് പോവുന്നു...!17-കാരിയുടെ വൃക്ക തകർത്ത ഇൻസ്റ്റാ കാലന്മാരെ തൂക്കും.. 3 ബോട്ടിൽ കാളകൂട വിഷം  (1 hour ago)

അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!  (2 hours ago)

ചെന്നിത്തല ഇറങ്ങി വെട്ടി..! അഭിരാമിന്റെ കൊലയാളി ഊളമ്പാറയിൽ കിടന്ന് കാണിച്ച ഷോ വിവരിച്ച് ഡോക്ടർ, കോടതിയിൽ  (2 hours ago)

സ്വർണവില 50000-ലെത്തും മോദിയുടെ പ്രവചനം അച്ചട്ടായി..! ഇപ്പോൾ ചാടിക്കയറി വാങ്ങല്ലേ, ഇനി സംഭവിക്കുന്നത് അത്ഭുതം..!  (2 hours ago)

മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽ നിന്നുള്ള ബി.ജെ.പി രാജ്യസഭാ എംപിയായ രാംറാവു വഡ്കുട്ടെ അന്തരിച്ചു....  (2 hours ago)

അണ്ടർ-19 ഏഷ്യകപ്പിലെ ആവേശം തീരുന്നതിനു മുൻപ്‌ ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടം...  (2 hours ago)

എംഎൽഎസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് ഞെട്ടുന്ന പരാജയം....മൂന്നുഗോളുകൾക്ക് കൊളംബസ് മയാമിയെ കീഴടക്കി  (2 hours ago)

ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഹോട്ടൽ സംരംഭകന് ദാരുണാന്ത്യം  (3 hours ago)

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....  (3 hours ago)

Malayali Vartha Recommends