ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ പാകിസ്താനെതിരെ നീക്കം നടത്തുമെന്ന് ഭയന്ന് പാക്കിസ്ഥാൻ തന്നെ പറഞ്ഞിരിക്കുകയാണ് . ഇന്ത്യ സ്വയം അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നും മേഖലയിലേക്ക് നീക്കം നടത്തുകയാണെന്നും പാകിസ്താൻ. ഇതിന്റെ പശ്ചാത്തലത്തിൽ ഭയന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനോട് പാകിസ്ഥാൻ ഇടപെടൽ തേടിയിരിക്കുകയാണ്. ഇന്ത്യ ഉടൻ ആക്രമിക്കുമെന്ന് തെളിവ് കിട്ടിയതായി ഇൻഫർമേഷൻ മന്ത്രി അത്തതുള്ള തരാറും പറഞ്ഞു. പ്രധാനമന്ത്രിയും ആർഎസ്എസ് മേധാവിയും സംസാരിച്ചത് പഹൽഗാം ഭീകരാക്രണമെന്ന് ഉന്നതവൃത്തങ്ങളിൽ നിന്ന് സൂചന ലഭിക്കുന്നുണ്ട്.
സർക്കാർ എടുക്കുന്ന നടപടികൾക്ക് ആർഎസ്എസ് പൂർണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ് . അതിനിടയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരികയാണ് . ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചതിന്റെയും ചികിത്സയിൽ ഇരിക്കുന്നതിന്റെയും രേഖയാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ കൂടി എല്ലാം പുറത്തു വന്നിരിക്കുന്നത് . പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് മൂലക്കുരു (പൈൽസ്) ഉണ്ടെന്ന് കണ്ടെത്തി, ഏപ്രിൽ 27 മുതൽ അദ്ദേഹം നിരീക്ഷണത്തിലാണ്.
അദ്ദേഹത്തെ പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയം ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.ഇന്ത്യയുടെ കടുത്ത നിലപാട് പാകിസ്ഥാൻ നേതൃത്വത്തെ വളരെയധികം സമ്മർദ്ദത്തിലാക്കുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഫലമായി സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും പാകിസ്ഥാൻ പൗരന്മാരെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യുന്നതുൾപ്പെടെ നിരവധി നടപടികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയുടെ ആരോഗ്യനില രഹസ്യമായി സൂക്ഷിക്കാൻ ആശുപത്രി രേഖകൾ മെഡിക്കൽ സ്റ്റാഫിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
അന്താരാഷ്ട്ര ഒറ്റപ്പെടലും ആഭ്യന്തര അസ്ഥിരതയും മൂലം ഇതിനകം തന്നെ ആശങ്കയിലായിരിക്കുന്ന ഒരു രാജ്യത്ത്, ഈ രഹസ്യം ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.ഇതിനോടകം റിപ്പോർട് പുറത്തു വന്നിട്ടുണ്ടെകിലും . ഈ സാഹചര്യത്തിൽ തങ്ങളുടെ മന്ത്രി ആശുപത്രിയിൽ ചികിത്സയിലാണോ അല്ലയോ എന്നുള്ള കാര്യത്തിൽ ഒരു പ്രതികരണം പാക്കിസ്ഥാൻ നടത്തിയിട്ടില്ല . ഇന്ത്യ ഉഭയകക്ഷി കരാറുകൾ റദ്ദാക്കുകയും പാകിസ്ഥാൻ പൗരന്മാരെ പുറത്താക്കുകയും ചെയ്തതോടെ, ഇസ്ലാമാബാദിന്റെ അധികാര ഇടനാഴികൾ വ്യക്തമായി ഇളകിയിരിക്കുകയാണ് ഷഹബാസ് ഷെരീഫിന്റെ ആരോഗ്യപ്രശ്നം പൂർണ്ണമായും മെഡിക്കൽ മാത്രമാണോ -
അതോ ഇന്ത്യയുടെ നിരന്തരമായ നയതന്ത്രപരവും തന്ത്രപരവുമായ പ്രതിപ്രവർത്തനങ്ങൾമൂലമുണ്ടായ മാനസിക ആഘാതത്തിന്റെ പ്രതിഫലനമാണോ എന്ന് പലരും ചോദ്യം ചെയ്യുന്നു.ഇന്ത്യ പിടിമുറുക്കുകയും പാകിസ്ഥാന്റെ ഉന്നത നേതൃത്വം സമ്മർദ്ദത്തിലാകുകയും ചെയ്യുമ്പോൾ, മേഖല സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഇസ്ലാമാബാദ് സംഘർഷം ശമിക്കുമോ, അതോ കൂടുതൽ പ്രതിസന്ധിയിലേക്ക് വീഴുമോ എന്നുള്ളതാണ് എല്ലാവരും ഉറ്റുനോക്കുന്നത് . ഇപ്പോൾ, ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ തുടരുന്നു, പാകിസ്ഥാൻ നേതൃത്വം കൂടുതൽ കൂടുതൽ വളഞ്ഞതായി തോന്നുന്നു.
അതെ സമയം മൂന്ന് തവണയായി ഏറ്റവും കൂടുതൽ കാലം പാക് പ്രധാനമന്ത്രി പദവി വഹിച്ചിരുന്ന നേതാവാണ് നവാസ് ഷെരീഫ്. മാത്രവുമല്ല, പാകിസ്താൻ ആണവ പരീക്ഷണം നടത്തുന്ന വേളയിലും ഇന്ത്യയുമായുള്ള കാർഗിൽ യുദ്ധസമയത്തും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് നവാസ് ഷെരീഫായിരുന്നു. അതിനാൽ തന്നെ ഇന്ത്യയോട് കലഹിക്കാൻ പാകിസ്താൻ തുനിയരുത് എന്ന നാവസ് ഷെരീഫിന്റെ ഉപദേശത്തിനും ബഹുതല മാനങ്ങളുണ്ട്. ഇന്ത്യയുമായുള്ള പ്രശ്ന പരിഹാരങ്ങൾക്ക് ഉചിതമായ മാർഗം നയതന്ത്ര നടപടികളെന്നാണ് നവാസ് ഷെരീഫിന്റെ നിലപാട്. സൈനിക നീക്കങ്ങൾ ഫലപ്രദമായ മാർഗമല്ല.
പ്രത്യേകിച്ചും രണ്ട് രാജ്യങ്ങളെയും ആണവ ശക്തികളായാണ് കണക്കാക്കുന്നത്. അതിനാൽ സൈനിക നടപടികളുടെ അനന്തരഫലം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക.
https://www.facebook.com/Malayalivartha