Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്

മന്ത്രിമാർ പരസ്പരം നോക്കി ... തോൽപ്പിച്ചത് തങ്ങളോ? ഇന്നലെ മന്ത്രിസഭാ യോഗത്തിൽ നടന്നത് !

18 DECEMBER 2025 01:19 PM IST
മലയാളി വാര്‍ത്ത
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടായ കൂട്ട തോൽവിക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ സിപിഎം പിന്തള്ളപ്പെട്ടതിന്റെ എല്ലാ ഉത്തരവാദിത്വവും സഹമന്ത്രിമാരുടെ തലയിൽ ചുമത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലെ വികസന പ്രവർത്തനങ്ങളിൽ സർക്കാരിന്റെ  ഭാഗത്തുനിന്നും വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്നും  ഇത് തിരഞ്ഞെടുപ്പ് തോൽവിയിലേക്ക് വഴിതെളിച്ചെന്നും  മുഖ്യമന്ത്രി പറഞ്ഞു. കാബിനറ്റ് യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ മുഖത്തോടുമുഖം നോക്കിയതല്ലാതെ ആർക്കും മറുപടിയുണ്ടായിരുന്നില്ല. തുടർന്ന്  നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.  രണ്ട് മാസത്തിനകം വികസന പദ്ധതികൾ പൂർത്തിയാക്കണമെന്നും പദ്ധതികൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ മന്ത്രിമാർ നേരിട്ട് മേൽനോട്ടം വഹിക്കണമെന്നുമാണ് നിർദേശം. ജില്ലകളിലെ വികസന പദ്ധതികൾ

പൂർത്തിയാക്കുന്നതിനും ചുമതലപ്പെട്ട മന്ത്രിമാർ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിർദേശമുണ്ട്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ് നിർദേശം.

 



തദ്ദേശ ഫലത്തിന്റെ പശ്ചാത്തലത്തിൽ തീർത്തും വിഷണ്ണനായാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. മൂന്നാം പിണറായി സർക്കാർ എന്ന സ്വപ്നം 100% വും ഫലപ്രാപ്തിയിൽ എത്തുമെന്ന ഉറച്ച വിശ്വാസമാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അറിയുന്നതിന് തൊട്ടുമുമ്പു വരെ മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്.  മുഖ്യമന്ത്രിയുടെ ഇമേജ് ബിൽഡിംഗ് ചുമതല ഏറ്റെടുത്തിട്ടുള്ള പി ആർ ഏജൻസികൾ അത്തരമൊരു കണക്കുകൂട്ടലാണ് മുഖ്യമന്ത്രിക്ക് നൽകിയിരുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും തുടർഭരണം സാധ്യമാകും എന്ന് ഉറപ്പ് ഇതേ ഏജൻസികൾ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. അത് സംഭവിക്കുകയും ചെയ്തു. ഇതാണ് മുഖ്യമന്ത്രി പുലർത്തി വന്നിരുന്ന അമിത ആത്മവിശ്വാസത്തിന് കാരണം. ഇപ്പോഴും തനിക്കും തൻറെ സർക്കാരിനും എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഒരു ഉറപ്പും കിട്ടിയിട്ടില്ല.  എങ്ങനെയാണ് ഇത്രയധികം വോട്ടുകൾ മറിഞ്ഞ് എതിർ ചേരിയിലേക്ക് പോയത് എന്നത് സംബന്ധിച്ച് ഒരു രൂപവും കിട്ടിയിട്ടില്ല.ബി ജെ പിയെയും തന്നെയും ചേർത്തുള്ള കോൺഗ്രസിന്റെ ആരോപണങ്ങളും മുഖ്യമന്ത്രിയെ വല്ലാതെ അലട്ടുന്നുണ്ട്.മകൾക്കെതിരെയുള്ള കേസുകളുണ്ടായപ്പോൾ ബി ജെ പിയെ പിണക്കാതെ നിർത്തി എന്നത് ഒഴിച്ചാൽ തനിക്ക് പ്രത്യക്ഷത്തിൽ ബി ജെ പി ബന്ധങ്ങളില്ലെന്ന് മുഖ്യമന്ത്രി  ആണയിടുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് സർക്കാരിനെ അനുകൂലിച്ച് സംസാരിക്കാൻ മന്ത്രിമാർ തയ്യാറാകാത്തത് മുഖ്യമന്ത്രിയെ വല്ലാതെ അലട്ടുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പോലും സർക്കാരിന് അനുകൂലമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. വോട്ടുകൾ മറിഞ്ഞതിനെ കുറിച്ച് സംസാരിക്കുമ്പോഴും സർക്കാർ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് മന്ത്രിമാർ ഉൾപ്പെടെ ആരും കമാന്ന് ഒരക്ഷരം  മിണ്ടുന്നില്ല. ഘടകകക്ഷി നേതാക്കളും സർക്കാരിനെയും പിണറായിയെയും കുറ്റപ്പെടുത്തുന്ന തരത്തിലാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മധ്യതിരുവിതാംകൂറിൽ ആഴത്തിൽ വേരോട്ടമുള്ള കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ യുഡിഎഫിൽ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നു. സിപിഎമ്മിന്റെ അടിത്തറ ദുർബലപ്പെടുന്നതിന്റെ ഉദാഹരണമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ  നീക്കങ്ങളെ കാണുന്നത്.

   നിയമസഭയിൽ മുഖ്യമന്ത്രി വെള്ളം കുടിക്കുമ്പോൾ മന്ത്രിമാർ അദ്ദേഹത്തെ സഹായിക്കാനെത്താറില്ല. എം.എൽ എ മാരും മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങൾ കണ്ടില്ലെന്ന് നടിക്കും. ഒരു ഘട്ടത്തിൽ മന്ത്രി റിയാസ് തന്നെ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയിരുന്നു. അന്ന് റിയാസ് പരസ്യമായി പറഞ്ഞ വാസ്തവങ്ങളിൽ നിന്നും കാര്യമായ യാതൊരു മാറ്റവും  ഇന്നും സംഭവിച്ചിട്ടില്ല.    മുഖ്യമന്ത്രിയുടെ വിശ്വസ്തർ പോലും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മുഖ്യമന്ത്രിയെ ഉപയോഗിച്ച് നേട്ടം കൊയ്തവർ തന്നെയാണ് ഇത്തരത്തിൽ പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി വീണുപോകുമെന്ന് കരുതിയവരാണ് പല നേതാക്കളും.എന്നാൽ ഫിനിക്സ് പക്ഷിയെ പോലെ അദ്ദേഹം ഉയർന്നു വന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത് തന്നെ അത്ഭുതമായിരുന്നു.    ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിൻ്റ് ബ്ലാങ്ക് പരിപാടിയിൽ  പങ്കെടുത്ത്  പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം വലിയ ചർച്ചയായി മാറിയിരുന്നു.  ഇയാളാര് ഇങ്ങനെയൊക്കെ സംസാരിക്കാൻ എന്ന പൊതു വികാരമാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അന്നുണ്ടായത്.  എല്ലാവരും റിയാസിനെതിരെ ഒറ്റക്കെട്ടായി അണിനിരന്നു  എന്ന ഒരൊറ്റ നേട്ടം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായത് .

പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം.


രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പ്രതിച്ഛായ പരാമർശം. മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോ, വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നതിൽ മന്ത്രിമാർ മടി കാട്ടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കായിരുന്നു റിയാസ് വിശദമായ മറുപടി നൽകിയത്. എൽഡിഎഫ് മന്ത്രിമാർ എല്ലാവരും സർക്കാർ നിലപാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു  മന്ത്രിമാർ രാഷ്ട്രീയം പറയേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മുഹമ്മദ് റിയാസ് ഓർമ്മിപ്പിച്ചത്. 


നേരത്തെ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നൽകിയ നിർദ്ദേശം മന്ത്രിമാർ രാഷ്ട്രീയം സംസാരിക്കണം എന്നാണ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച് മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായം പറയണം എന്നാണ് പാർട്ടി നിർദ്ദേശമെന്ന് റിയാസ് വ്യക്തമാക്കി. സമീപകാലത്ത് ഉയർന്ന പല വിവാദങ്ങളും മുഖ്യമന്ത്രിയയും കുടുംബത്തെയും കേന്ദ്രീകരിച്ച് ആവുകയും എന്നാൽ ഈ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാൻ ഏറെ പേരൊന്നും രംഗത്ത് വരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു  റിയാസിന്റെ പ്രതികരണം. 


ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പ്രിംഗ്ലൂർ വിവാദം കത്തി നിന്നപ്പോൾ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ തോമസ് ഐസക്, എ കെ ബാലൻ, എം എം മണി തുടങ്ങി മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങളും രംഗത്തിറങ്ങുന്നതായിരുന്നു കാഴ്ച. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ , കെ കെ ശൈലജ തുടങ്ങിയവർ വിവിധ വിവാദങ്ങളിൽ   പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇവർക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിക്കുകയും ചെയ്തു. എന്നാൽ എഐ ക്യാമറ വിവാദം സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയപ്പോഴും വ്യവസായ മന്ത്രി പി രാജീവ് ഒഴികെ മറ്റാരും തന്നെ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. ഘടകകക്ഷി മന്ത്രിമാരും ഈ വിഷയത്തിൽ മൗനം പാലിച്ചു.  എല്ലാവരും  അഡ്ജസ്റ്റ് ചെയ്യുന്നു എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇത് അദ്ദേഹം തുറന്നു പറയുന്നില്ലെന്ന് മാത്രം. അതാണ് റിയാസ് പറഞ്ഞത്.

എന്തിലും അഭിപ്രായം പറഞ്ഞിരുന്ന എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്. തന്നെ മന്ത്രിയാക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമമാണുള്ളത്. 


അതേസമയം, ഒരു കോടി രൂപയുമായി പാലക്കാട് വില്ലേജ് അസിസ്റ്റൻ്റ് പിടിയിലായ സംഭവത്തിൽ  സർക്കാർ നിലപാട് വ്യക്തമാക്കാനും വകുപ്പിനെ പിന്തുണയ്ക്കാനും മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.  റവന്യുമന്ത്രിയെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി രക്ഷിച്ചു. എന്നാൽ  മുഖ്യമന്ത്രി  പ്രതിസന്ധിയിലായപ്പോൾ റവന്യുമന്ത്രിയോ  അദ്ദേഹത്തിൻ്റെ പാർട്ടിയോ മുഖ്യമന്ത്രിയെ സഹായിച്ചില്ല. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് മന്ത്രിമാർക്കുള്ളത്.


എ ഐ ക്യാമറ ഇടപാടിന്റെ ലാഭമത്രയും മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ് പോകുന്നത് എന്ന് പ്രതിപക്ഷം ആരോപണം കടുപ്പിച്ചിട്ടും ഈ വിഷയത്തിൽ സർക്കാർ നിലപാട് ഫലപ്രദമായി പൊതുസമൂഹത്തെ അറിയിക്കാൻ മന്ത്രിമാർക്കോ പാർട്ടി സംവിധാനങ്ങൾക്കോ കഴിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ കുടുംബത്തിൻ്റെ വികാരം കൂടിയാണ് പരോക്ഷമായെങ്കിലും പുറത്തുവരുന്നത്.   കഴിഞ്ഞ ഏതാനും നാളുകളായി പറയാൻ ബാക്കി വച്ചതാണ് റിയാസ്  പറഞ്ഞത്.


മുഖ്യമന്ത്രിയെ പിന്തുണച്ചാൽ പിന്തുണയ്ക്കുന്നവർ ഫാൻസ് അസോസിയേഷൻ ആകുമെന്ന ശങ്ക വേണ്ടെന്നും മുഹമ്മദ് റിയാസ് ഓർമ്മപ്പെടുത്തി. മുഹമ്മദ് റിയാസിന്റെ പരാമർശം പാർട്ടി നേതൃത്വത്തിലും സിപിഎം ഗ്രൂപ്പുകളിലും സജീവ ചർച്ചയായി. 


മുഹമ്മദ് റിയാസിന്‍റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് എത്തി. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും റിയാസ് പരോക്ഷ  പരാമർശം നടത്തി. കോടിയേരി ബാലകൃഷ്ണൻ ഗോവിന്ദൻ മാഷിനെ പോലെയല്ലെന്നാണ് റിയാസ് പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർന്ന ഘട്ടങ്ങളിലെല്ലാം  കോടിയേരി പത്രസമ്മേളനം നടത്തി അദ്ദേഹത്തിൻ്റെ  പിന്നിൽ  ഉറച്ചു നിന്നു. എന്നാൽ ഗോവിന്ദൻ പത്രസമ്മേളനങ്ങൾ നടത്തുന്നതു പോലും കുറവാണ്.

അദ്ദേഹം മുഖ്യമന്ത്രിയെ ഒരു പരിധി വിട്ട് സഹായിക്കുകയില്ല. അതാണ് രീതി. തെറ്റെന്ന് തനിക്ക് തോന്നുന്ന കാര്യങ്ങളിൽ അഭിപ്രായം പറയാൻ അദ്ദേഹം നിൽക്കുകയുമില്ല.

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ പലർക്കും കാലാവധി കഴിയാറായിട്ടും   സഭാ കമ്പം മാറിയിട്ടില്ല. ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർ  മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം കർശനമായാണ് നേരിട്ടത്. ഇതിൽ എ.കെ ബാലനെ പോലെ ചുരുക്കം ചിലർ മാത്രമാണ് കുറച്ചുകാലം മുമ്പുവരെ  മുഖ്യമന്ത്രിയെ സഹായിക്കാനുള്ളത്. ഗോവിന്ദൻ മാഷ് നിശബ്ദനായിരിക്കുമ്പോൾ പോലും  എ.കെ.ബാലൻ കർശന നിലപാടുമായി രംഗത്ത് എത്താറുണ്ട്. ഇതിൽ ബാലൻ ഉൾപ്പെടെയുള്ളവർക്ക് സീറ്റ് ലഭിച്ചിരുന്നില്ല.

ഇതിൻെറയെല്ലാം  ശാപമാണ് ഇപ്പോൾ പിണറായി അനുഭവിക്കുന്നത്.

  ക്ഷേമ പെൻഷനുകൾ വൻ തോതിൽ കൂട്ടി നൽകിയിട്ടും നാട്ടുകാർ തങ്ങളുടെ ചെകിട്ടത്ത് അടിച്ചതിന്റെ അമ്പരപ്പിലാണ് സി പി എം. സർക്കാരിന്റെ ആവനാഴിയിലെ അവസാനത്തെ അമ്പുകളായിരുന്നു ക്ഷേമപെൻഷൻ. നിയമസഭാ തെരഞ്ഞടുപ്പ് സമയത്ത് പ്രയോഗിക്കേണ്ടി യിരുന്ന ആയുധങ്ങളാണ് കാലം തെറ്റി ഉപയോഗിച്ചത്. ഇനി യാതൊന്നും പ്രഖ്യാപിക്കാൻ സർക്കാരിന്റെ കൈയിലില്ല. അനിയന്ത്രിതമായ സാമ്പത്തിക പ്രതിസന്ധി വല്ലാതെ അലട്ടുന്നുണ്ട്. ധനമന്ത്രിയുടെ കൈയിൽ മാന്ത്രികവടിയില്ലെന്നാണ് ധന വകുപ്പ് പറയുന്നത്. ഒരു ക്ഷേമ പദ്ധതിയും പ്രഖ്യാപിക്കാൻ ധനമന്ത്രിയെ ധനവകുപ്പ് സമ്മതിക്കുകയില്ല. ഇതെല്ലാം മുഖ്യമന്ത്രിക്ക് അറിയാമെങ്കിലും ഇനിയും വരട്ടെ എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. ക്ഷേമപദ്ധതികൾ യഥേഷ്ടം പ്രഖ്യാപിക്കുക വഴി ഇമേജ് ബൂസ്റ്റിങ് നടത്തിയ  ധനമന്ത്രി കെ എൻ ബാലഗോപാൽ ഇലാഷൻ തോൽവിയോടെ വല്ലാത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.   മന്ത്രി റിയാസ് ഒഴിച്ചുള്ള കാബിനറ്റ് അംഗങ്ങൾ മുഖ്യമന്ത്രിയെയാണ് കുറ്റം പറയുന്നത്. ഇത് റിയാസ് കേൾക്കാതെയാണെന്ന് മാത്രം. ഇന്നലെത്തെ കാബിനറ്റിൽ മുഖ്യമന്ത്രി പൊതുവേ ക്ഷോഭത്തിലായിരുന്നു.  വിവിധ തരം സമ്മർദ്ദങ്ങൾ അദ്ദേഹം അനുഭവിക്കുന്നുണ്ട്. ക്ലിഫ് ഹൗസിലെ താമസത്തിന്റെ രസം അദ്ദേഹത്തിന് മാറിയിട്ടില്ല. മുമ്പ് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായിട്ടും വി എസ് ക്ലിഫ് ഹൗസ് മാറി കൊടുക്കാത്തത് വാർത്തയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിക്ക് കുറെ കാലം കാത്തിരിക്കേണ്ടി വന്നു. ഭരണത്തോടുള്ള ആസക്തി പലർക്കും പല വിധത്തിലാണ്. പോറ്റിയേ കയറ്റിയേ എന്ന പാട്ടിനെതിരെ വരെ കേസെടുക്കുന്ന മാനസികാവസ്ഥയിലാണ് പിണറായി.  ശബരിമലയാണ് തനിക്ക് വാട്ടർ ലൂ ആയതെന്ന് മുഖ്യമന്ത്രിക്കറിയാം. എന്നാൽ ആർക്കുമെതിരെ നടപടിയെടുക്കാൻ പാർട്ടി അദ്ദേഹത്തെ സമ്മതിക്കില്ല.കടകംപള്ളിയെ പോലുള്ള ഒന്നാംനിര നേതാക്കളാണ് പ്രതിസ്ഥാനത്തുള്ളത്.ഇത്തരത്തിലുള്ള സമ്മർദ്ദങ്ങളെല്ലാം മുഖ്യമന്ത്രി തീർക്കുന്നത്  സഹമന്ത്രിമാരോടാണ്.ഇലക്ഷൻ തോൽവിയിൽ താൻ പ്രതിസ്ഥാനത്താണെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. എം എ ബേബി ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെ  തരിമ്പും സഹായിക്കുന്നുമില്ല. അങ്ങനെയാണ് മന്ത്രിസഭാ യോഗത്തിലെത്തി കുറ്റമെല്ലാം മന്ത്രിമാർക്ക് മേൽ പ്രയോഗിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (7 minutes ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (23 minutes ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (42 minutes ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (51 minutes ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (1 hour ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (1 hour ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (1 hour ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (1 hour ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (1 hour ago)

മന്ത്രിമാർ പരസ്പരം നോക്കി ... തോൽപ്പിച്ചത് തങ്ങളോ? ഇന്നലെ മന്ത്രിസഭാ യോഗത്തിൽ നടന്നത് !  (1 hour ago)

160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന്!! ജിദ്ദ - കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു...അടിയന്തര ലാന്‍ഡിങ്  (1 hour ago)

 ശബരിമല സ്വർണക്കൊള്ള കേസ്.... ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് സുപ്രീം കോടതി  (2 hours ago)

സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്‌സലൈറ്റുകൾ  (2 hours ago)

വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു....  (3 hours ago)

മലിനീകരണം അപകടകരമായ രീതിയിൽ ഉയർന്നു..  (3 hours ago)

Malayali Vartha Recommends