Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...

21 DECEMBER 2025 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

സാധാരണക്കാരാനായി ജീവിക്കാനായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ പ്രിയനടൻ ശ്രീനിവാസൻ എക്കാലവും ആഗ്രഹിച്ചിട്ടുള്ളു. പഞ്ചനക്ഷത്ര സൗകര്യങ്ങൾ വിട്ട്, കൃഷിയെയും പരിസ്ഥിതിയെയും സ്‌നേഹിച്ച് ലളിതജീവിതം തിരഞ്ഞെടുത്ത ശ്രീനിവാസന്റെ, ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിലായിരുന്നു. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായത്. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ച് ആണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ വിമല ഉള്‍പ്പെടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. സിനിമയിലും ജീവിതത്തിലും എന്നും ശ്രീനിവാസന്റെ താങ്ങും തണലുമായിരുന്നു ഭാര്യ വിമല. അവർ നൽകുന്ന പിന്തുണയേയും സ്‌നേഹത്തേയും കുറിച്ച് ശ്രീനിവാസൻ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

കണ്ണൂരിലെ കതിരൂരിലെ രജിസ്റ്റർ ഓഫീസിൽവെച്ച് 1984 ജനുവരി 13-നായിരുന്നു ഇരുവരുടേയും വിവാഹം. ഒരു സിനിമാക്കഥ പോലെ തന്നെയായിരുന്നു ആ വിവാഹം. ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി എന്നാണ് വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ ശ്രീനിവാസൻ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. ആ വിവാഹത്തിന് സഹായിച്ചത് മമ്മൂട്ടിയും ഇന്നസെന്റുമായിരുന്നു. അതായിരുന്നു ശ്രീനിവാസൻ അങ്ങനെ പറയാൻ കാരണം.

അധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്താണ് ശ്രീനിവാസൻ വിമലയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഡിഗ്രി പഠനത്തിനുശേഷം വരുമാനത്തിനായി ഒരു ട്യൂട്ടോറിയൽ കോളേജിലാണ് ശ്രീനിവാസൻ പഠിപ്പിച്ചിരുന്നത്. വീട്ടിൽ നിന്ന് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹം വിമലയെ കാണുന്നത്. അന്ന് നിർമലഗിരി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു വിമല. എന്നും വിമലയെ കാണുമ്പോൾ 'ബസിന്റെ സമയം എപ്പോഴാണ്?'., പഠനം എങ്ങനെ പോകുന്നു?

എന്നെല്ലാം ശ്രീനിവാസൻ ചോദിക്കും. ഒറ്റവാക്കിലായിരിക്കും വിമലയുടെ ഉത്തരം. പിന്നീട് ആ കൂടിക്കാഴ്ച്ച പ്രണയത്തിലേക്ക് വളർന്നു. എന്നാൽ വീട്ടിലെ സാഹചര്യംകൊണ്ട് വിവാഹം എന്നതിനെ കുറിച്ച് ശ്രീനിവാസന് ചിന്തിക്കാനാകുമായിരുന്നില്ല. ആ സമയത്താണ് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ശ്രീനിവാസന് ഒരു കോഴ്‌സ് പഠിക്കാനുള്ള അവസരം വരുന്നത്. ചെന്നൈയിലേക്ക് പോകുന്നതിന് മുമ്പ് ഇന്റർവ്യൂ പാസാകാൻ പ്രാർഥിക്കണമെന്ന് വിമലയോട് പറഞ്ഞു. അഡയാറിൽ സിനിമ പഠനം തുടങ്ങിയപ്പോൾ ഇരുവരുടേയും ആശയവിനിമയം കത്തിലൂടെയായി.

പിന്നീട് വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് ശ്രീനിവാസൻ നാട്ടിലെത്തുന്നത്. ഒരു സുഹൃത്തിനൊപ്പം വന്ന് വെള്ളിയാഴ്ച്ചയാണ് വിവാഹമെന്ന് വിമലയോട് പറയുകയായിരുന്നു. 'ഒരു കഥ ഒരു നുണക്കഥ' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നത്. അന്ന് ആ ചിത്രത്തിന്റെ നിർമാതാവ് കൂടിയായിരുന്ന നടൻ ഇന്നസെന്റിന്റെ കൈയിൽ നിന്ന് 400 രൂപ വാങ്ങി. അതായിരുന്നു ആകെയുണ്ടായിരുന്ന സമ്പാദ്യം.

വിമലയ്ക്കുവേണ്ട സാരിയും മറ്റും വാങ്ങിയത് ആ പൈസ കൊണ്ടാണ്. എന്നാൽ വിവാഹത്തിന് സ്വർണമാലയും താലിയും വേണമെന്ന് അമ്മ പറഞ്ഞതോടെ എന്തുചെയ്യും എന്നറിയാത്ത അവസ്ഥയിലായി അദ്ദേബം. ആ സമയത്താണ് കണ്ണൂരിൽ മമ്മൂട്ടി നായകനാകുന്ന 'അതിരാത്രം' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് ശ്രീനിവാസൻ അറിഞ്ഞത്. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലിലെത്തി 'നാളെ എന്റെ വിവാഹമാണ്. എനിക്കൊരു രണ്ടായിരം രൂപ വേണം' എന്ന് ശ്രീനിവാസൻ മമ്മൂട്ടിയോട് പറഞ്ഞു. ആരേയും വിളിക്കുന്നില്ലെന്നും രജിസ്റ്റർ വിവാഹമാണെന്നും അറിയിച്ചു.

ഉടനെ മമ്മൂട്ടി 2000 രൂപ എടുത്തുകൊടുത്തു. എന്നിട്ട് കല്ല്യാണത്തിന് വരുമെന്നും പറഞ്ഞു. 'അങ്ങനെ വരരുത്, വിവാഹം മുടങ്ങും' എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. പക്ഷേ ഉറപ്പായും വരും എന്ന് തന്നെ മമ്മൂട്ടി പറഞ്ഞു. 'ആരേയും അറിയിക്കാതെ രജിസ്റ്റർ വിവാഹമാണ് നടത്തുന്നത്. എന്നെ ഇവിടെ ആർക്കും അറിയില്ല. എന്നാൽ താങ്കൾ അതുപോലെയല്ല. വലിയൊരു താരമാണ്. വിവാഹത്തിന് താങ്കൾ വന്നാൽ വിവാഹം എല്ലാവരും അറിയും. അതുകൊണ്ട വരരുത്' എന്ന് ശ്രീനിവാസൻ പറഞ്ഞു. ഒടുവിൽ വരില്ലെന്ന് മമ്മൂട്ടി സമ്മതിച്ചു. അങ്ങനെ മമ്മൂട്ടി കൊടുത്ത പണം കൊണ്ട് താലി വാങ്ങി വിമലയെ ശ്രീനിവാസൻ ജീവിതത്തിലേക്ക് കൂട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ദളപതി യുഗം  (2 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (15 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (42 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

Malayali Vartha Recommends