Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

തമിഴകത്ത് രജനിക്ക് പിന്നാലെ കേരളത്തില്‍ മോഹന്‍ ലാലിനെ ലക്ഷ്യമിട്ട് ബിജെപി നീക്കം

08 MAY 2017 09:23 AM IST
മലയാളി വാര്‍ത്ത

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തി നടന്‍ മോഹന്‍ലാലിനെ ലക്ഷ്യമിട്ട് ബിജെപി പ്രത്യക്ഷത്തില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലാത്ത ലാലിനെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉപയോഗപ്പെടുത്താനാണ് ആലോചന. തിരുവനന്തപുരമടക്കം ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന ഏതാനും മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രചരണത്തിനിറക്കാന്‍ പറ്റുമോ എന്നതാണ് പ്രധാന ആലോചന.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിച്ച കെ ബി ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പരസ്യമായി രംഗത്തിറങ്ങിയതിനാല്‍ ലാല്‍ ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിക്കു വേണ്ടി രംഗത്തിറങ്ങിയാല്‍ ഭരണപക്ഷത്തിനു പോലും എതിര്‍ക്കാന്‍ കഴിയില്ലന്നാണ് കണക്കു കൂട്ടല്‍. ഗണേഷ് കുമാര്‍ സഹ പ്രവര്‍ത്തകന്‍ എന്നതിലുപരി സുഹൃത്തായതിനാലാണ് താന്‍ പ്രചരണത്തിന് വന്നതെന്ന് പത്തനാപുരത്ത് ലാല്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് മത്സരിക്കുന്ന ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിയും ലാലിന്റെ 'സുഹൃത്തു' തന്നെയാണെങ്കില്‍ കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമായേക്കും. നോട്ട് അസാധുവാക്കല്‍ സംബന്ധമായി കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളി നേരിട്ട ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയെ പരസ്യമായി പിന്തുണച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്ത് നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടും ഇക്കാര്യത്തില്‍ ലാല്‍ തന്റെ നിലപാട് മാറ്റാന്‍ തയ്യാറായിരുന്നില്ല.

ലാലിനെ പ്രധാനമന്ത്രിക്കൊപ്പം ഒരു പ്രചരണ യോഗത്തില്‍ ലഭിച്ചാല്‍ പോലും അത് സംസ്ഥാനത്ത് തരംഗമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനായി ബിജെപി അനുഭാവിയായ ലാലിന്റെ അടുത്ത സുഹൃത്തിനെ മുന്‍നിര്‍ത്തിയാണ് ചരടുവലി. ലാല്‍ താല്‍പര്യപ്പെട്ടാല്‍ രാജ്യസഭാ അംഗത്വം നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോള്‍ തന്നെ തയ്യാറാണ്. ചെറിയ ഒരു സഹകരണമാണ് നിലവില്‍ ബിജെപി നേതൃത്വം ലാലിന്റെ ഭാഗത്ത് നിന്നും ആഗ്രഹിക്കുന്നതെങ്കിലും ലാല്‍ അഭിനയത്തോട് വിട പറയുന്ന ഘട്ടത്തില്‍ അവരുടെ പ്രതീക്ഷകള്‍ വലുതാണ്.

ദക്ഷിണേന്ത്യയില്‍ തമിഴകത്ത് രജനികാന്തും കേരളത്തില്‍ മോഹന്‍ലാലും സഹകരിച്ചാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. കര്‍ണ്ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ട് ബിജെപി നീക്കം തുടങ്ങി കഴിഞ്ഞു. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെങ്കിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ അട്ടിമറി വിജയവും പാര്‍ട്ടി നേതൃത്വം മുന്നില്‍ കാണുന്നുണ്ട്. രജനികാന്തിന് തമിഴകത്തും ലാലിന് കേരളത്തിലും ഉള്ള ജനപിന്തുണ അവര്‍ക്ക് മുഖ്യമന്ത്രിമാരാവാന്‍ യോഗ്യത നല്‍കുന്നതാണെന്നാണ് ബിജെപിയുടെ ഒരു പ്രമുഖ നേതാവിന്റെ കമന്റ്.


തമിഴകത്ത് രജനികാന്ത് കോണ്‍ഗ്രസ്സുമായല്ല ബിജെപിയുമായി തന്നെയാണ് സഹകരിക്കുക എന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. കഴിഞ്ഞ ദിവസം മഹിള കോണ്‍ഗ്രസ്സ് നേതാവു കൂടിയായ നടി നഗ്മ രജനിയെ സന്ദര്‍ശിച്ചത് അദ്ദേഹത്തിന്റെ കോണ്‍ഗ്രസ്സ് സഹകരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends