ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...

ബെംഗളൂരുവിലെ ലോഡ്ജ് മുറിയിൽ അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്! കൊലപാതകത്തിന് പിന്നിലെ കാരണം കോട്ടൺപേട്ട് പൊലീസ് പുറത്തുവിട്ടിരിക്കുകയാണ്. വിളിക്കുമ്പോൾ പലപ്പോഴും ഗംഗയുടെ ഫോൺ 'എൻഗേജ്ഡ്' ആയതാണ് കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയിൽ സംശയമുണ്ടാക്കിയത്. വ്യാഴാഴ്ച രാത്രി ഇരുവരും മുറിയിൽ ഒരുമിച്ചിരിക്കുമ്പോഴും ഗംഗയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് വെള്ളിയാഴ്ച രാവിലെ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. വയറിന്റെ ഇടതുഭാഗത്ത് ഒന്നിലധികം തവണ കുത്തേറ്റതായും, ലോഡ്ജ് മുറിയിലെ കട്ടിലിലും പടിക്കെട്ടുകളിലും രക്തക്കറകൾ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ കടയിൽ നിന്ന് കത്തി വാങ്ങി കരുതിവെച്ച ശേഷമായിരുന്നോ ആക്രമണം എന്നും പൊലീസ് അന്വേഷിക്കുകയാണ്.
https://www.facebook.com/Malayalivartha

























