താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹിത്വം മമ്മൂട്ടി ഒഴിയുന്നു; ഇടവേള ബാബു പുതിയ ജനറല്‍ സെക്രട്ടറി

അമ്മയുടെ ഭാരവാഹിത്വം മമ്മൂട്ടി ഒഴിയുകയാണ്. ഒരു മത്സരം ഒഴിവാക്കാനായാണ് മമ്മൂട്ടി മാറി നില്‍ക്കുന്നാണ് വിവരം. ഇടവേള ബാബു സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറിയാകും. അമ്മയുടെ ഭാരവാഹി സ്ഥാനത്തു നിന്ന് ഇന്നസെന്റിനൊപ്പം മമ്മൂട്ടിയും ഒഴിയാന്‍ ധാരണയായി. മോഹന്‍ലാല്‍ പ്രസിഡന്റാകുന്ന പുതിയ ഭരണസമിതിയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആണ്. ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി വേണമെന്ന ആഗ്രഹം മോഹന്‍ലാല്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി ഭാരവാഹി സ്ഥാനത്തേക്ക് വന്നാല്‍ മത്സരത്തിനുണ്ടാകുമെന്ന് ചില പ്രമുഖ താരങ്ങള്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് മമ്മൂട്ടി ഒഴിയാന്‍ തീരുമാനിച്ചത്. ഗണേഷ് കുമാറും മുകേഷുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. സിദ്ദിഖ് സെക്രട്ടറിയും ജഗദീഷ് ട്രഷററുമാകും. ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും സ്ഥാനം നല്‍കിക്കൊണ്ടാണ് ഭരണസമിതി പുന:സംഘടിപ്പിക്കുന്നത്. ആസിഫലി, സുധീര്‍ കരമന, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ബാബുരാജ്, മുത്തുമണി, ഹണി റോസ്, ശ്വേതാ മേനോന്‍, രചനാ നാരായണന്‍കുട്ടി തുടങ്ങിയവര്‍ പുതിയ എക്‌സിക്യുട്ടീവില്‍ ഉണ്ടാകും.
അതേ സമയം ഉണ്ണി ശിവപാല്‍ എക്‌സിക്യൂട്ടീവിലേക്ക് മത്സര രംഗത്തുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി യ്ക്ക് നേതൃത്വം നല്‍കുന്ന രമ്യാ നമ്പീശന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരെ ഭാരവാഹിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇവരെ പിന്തുണച്ചിരുന്ന പൃഥ്വിരാജിനും സ്ഥാനമില്ല.
https://www.facebook.com/Malayalivartha























