കാലവര്‍ഷം ശക്തിപ്പെടുന്നു മരിച്ചവരുടെ എണ്ണം ആറായി; ചെല്ലാനത്ത നിരവധി വീടുകള്‍ വെളളത്തിനടിയിലായി; കോതമംഗലത്ത് ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു; കാലവര്‍ഷക്കെടുതിയില്‍ ആശങ്കയോടെ കേരളം

കാലവര്‍ഷം ശക്തിപ്പെട്ടതോടെ വിവിധ ജില്ലകലില്‍ കനത്ത നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. അടുത്ത രണ്ടു ദിവസം ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ആറുപേരാണ് മരിച്ചത്. ശക്തമായ കാറ്റില്‍ തെങ്ങുവീണ് കോഴിക്കോട് ചാലിയത്ത് കദീജ, തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദീപ എന്നിവരാണു മരിച്ചത്. എടത്വ തലവടിയില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിജയകുമാര്‍, കാസര്‍കോട് അ!ഡൂരില്‍ ഒഴുക്കില്‍പ്പെട്ട് ചെനിയ നായിക്, കാഞ്ഞങ്ങാട് വെളളക്കെട്ടില്‍ വീണ് എല്‍കെജി വിദ്യാര്‍ഥി ഫാത്തിമയുമാണ് മരിച്ചത്. അടിമാലി രണ്ടാംമൈലിലും ആനച്ചാലിലുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനശ്ടമുണ്ടായി.
കട്ടപ്പന കല്‍ത്തൊട്ടി മേപ്പാറയില്‍ വീടിനു മുകളില്‍ മരംവീണു നാലു പേര്‍ക്കും തങ്കമണിയില്‍ വീടിനു മുകളില്‍ കല്ല് ഉരുണ്ടുവീണു മറ്റൊരാള്‍ക്കും പരുക്കേറ്റു. കനത്ത മഴയെ തുടര്‍ന്ന് പൂയംകുട്ടി ആറ് കരകവിഞ്ഞു ഒഴുകിയതോടെ കോതമംഗലത്ത് ആദിവാസി ഊരുകളും ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍കുട്ടി അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
കൊച്ചിയിലെ ചെല്ലാനത്ത് കടല്‍ ക്ഷോഭം രൂക്ഷമായതോടെ നിരവധി വീടുകള്‍ വെളളത്തിനടിയിലായി. വടകര കല്ലേരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനുമുകളില്‍ ആല്‍മരം വീണ് രണ്ടു വാഹനങ്ങള്‍ തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ അപകടങ്ങള്‍ നേരിടാന്‍ പൊലീസിലെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha























