ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചേക്കും; ഷീ ജിന്‍ പിങ്ങിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ചൈനാ സന്ദര്‍ശനത്തിനിടെയാണ് ക്ഷണം. അനൗപചാരിക ചര്‍ച്ചകള്‍ക്കായാണ് ക്ഷണമെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി. വുഹാനില്‍ നടന്ന ചര്‍ച്ചയുടെ മാതൃകയിലായിരിക്കും കൂടിക്കാഴ്ച. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ല. രണ്ട് ദിവസമായി നടക്കുന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ചൈനയിലെത്തിയത്. ബ്രഹ്മപുത്ര നദിയിയിലെ ജല പങ്കിടല്‍ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. കരാര്‍ ചൈന കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് അരി കയറ്റുമതി ചെയ്യുന്ന കരാറിലും നേതാക്കള്‍ ഒപ്പുവച്ചു.
https://www.facebook.com/Malayalivartha























