കാലവര്‍ഷം ശക്തിപ്രാപിക്കുന്നു...സംസ്ഥാനത്ത് നാലു വയസ്സുകാരി ഉള്‍പ്പെടെ ഏഴ് മരണം, നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു, ഇലക്ട്രിക് പോസ്റ്റുകള്‍ കടപുഴകി, രക്ഷാപ്രവര്‍ത്തനത്തിന് പൊലീസിന്റെ എല്ലാ വിഭാഗങ്ങളും ഇറങ്ങാന്‍ ഡി. ജി. പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി നാല് വയസുകാരി ഉള്‍പ്പെടെ ഏഴ് പേര്‍ മരിക്കുകയും പരക്കെ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. തിരുവനന്തപുരം പെരുങ്കടവിള ആങ്കോട് ശ്രീദീപത്തില്‍ ദീപ (45), കോഴിക്കോട് ചാലിയം കപ്പലങ്ങാടി ഖദീജക്കുട്ടി (60), കാഞ്ഞങ്ങാട് കുശാല്‍നഗര്‍ ഫാത്തിമ വില്ലയില്‍ മുഹമ്മദ് അന്‍സിഫ മുംതാസ് ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് സൈനബ (4), പന്ന്യന്നൂര്‍ അഭിനന്ദില്‍ എന്‍.എം. രവീന്ദ്രന്‍, ആലപ്പുഴ തലവടി ആനപ്രമ്പാല്‍ വിജയകുമാര്‍ ( 54 ) എന്നിവരാണ് മരിച്ചത്. ദീപയും ഖദീജക്കുട്ടിയും തെങ്ങ് വീണാണ് മരിച്ചത്. ഖദീജക്കുട്ടി ബന്ധുവീട്ടില്‍ നിന്ന് നടന്ന് വരുമ്പോള്‍ കാറ്റില്‍ തെങ്ങ് ഒടിഞ്ഞു ഇവരുടെ മേല്‍ വീഴുകയായിരുന്നു. മക്കള്‍: അഷ്‌റഫ് , സലീം ഹമീദ്, നദീറ. മരുമക്കള്‍: റസിയ നിഷ, റസിയ.
മുറിയനാവി പി.പി.ടി എല്‍.പി സ്‌കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ ഫാത്തിമത്ത് സൈനബ ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു. സഹോദരന്‍: മുഹമ്മദ് അമീന്‍.
രവീന്ദ്രന്‍ ശനിയാഴ്ച രാത്രി വീടിനടുത്ത് കടപുഴകി വീണ തെങ്ങു മുറിച്ചുമാറ്റുന്നതിനിടെ തെന്നി തോട്ടില്‍ വീണാണ് മരിച്ചത്. ഭാര്യ: പുഷ്പജ. ഭാര്യ: മക്കള്‍. അഭിഷേക് അഭിലാഷ്.
കനത്ത മഴയില്‍ പയസ്വിനി പുഴയില്‍ കാണാതായ അഡൂര്‍ ചെര്‍ളക്കയിലെ ചെനിയ നായകിന്റെ (65) ജഡം ഇന്നലെ കണ്ടെത്തി. വിജയകുമാര്‍ കുട്ടനാട്ടില്‍ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു.
കാറ്റിലും മഴയിലും സംസ്ഥാനത്ത് നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. കൃഷിക്ക് വ്യാപകമായി നാശമുണ്ടായി. മരങ്ങള്‍ കടപുഴകിയും ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞും വൈദ്യുതി ബന്ധം തകരാറിലായി. രക്ഷാപ്രവര്‍ത്തനത്തിന് പൊലീസിന്റെ എല്ലാ വിഭാഗങ്ങളും ഇറങ്ങാന്‍ ഡി. ജി. പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആലപ്പുഴയിലെ ക്യാമ്പില്‍ 78 പേരെയും തിരുവനന്തപുരത്ത് കഠിനംകുളം പുതുക്കുറിച്ചി എല്‍.പി.എസിലെ ക്യാമ്പില്‍ 40 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
കോഴിക്കോട് വള്ളിക്കുന്നിനും കടലുണ്ടിക്കും ഇടയിലും കോട്ടയത്തും ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കോട്ടയത്ത് പെട്രോള്‍ ഗുഡ്‌സ് വാഗണ്‍ കടന്നു പോകുന്നതിനു തൊട്ടു മുന്‍പായിരുന്നു സംഭവം. മരം വീണ് ലൈനും പൊട്ടിയതോടെ വൈദ്യുതി ബന്ധം അറ്റ് ട്രെയിന്‍ തനിയെ നിന്നതിനാല്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ പത്തരയോടെ ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയില്‍ അതിരമ്പുഴ റെയില്‍വേ ഗേറ്റിനു സമീപമായിരുന്നു സംഭവം. ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഏറ്റുമാനൂരിലും ശബരി എക്‌സ്പ്രസ് കോട്ടയത്തും ഒരു മണിക്കൂറോളം പിടിച്ചിട്ടു.
ബുധനാഴ്ച രാവിലെ വരെ കനത്ത മഴയ്ക്കു സാദ്ധ്യത. ഇന്ന് ചിലസ്ഥലങ്ങളില്‍ 7 11 സെന്റിമീറ്റര്‍ മഴ പെയ്യാം. തിങ്കള്‍ മുതല്‍ ബുധന്‍ വരെ 12 20 സെന്റിമീറ്റര്‍ വരെ കനത്ത മഴയ്ക്കു സാദ്ധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന്റെ വേഗം 60 കിലോമീറ്റര്‍ വരെയാകാം. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുത്. തിരമാലകള്‍ 4.5 മീറ്റര്‍ വരെ ഉയരാം.
https://www.facebook.com/Malayalivartha























