സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളെ അഴിമതി മുക്തമാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി ഡി.ജി.പി രംഗത്ത്, കസ്റ്റഡിയില്‍ എടുക്കുന്നവര്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും അഴിമതി മുക്തമാക്കാനുള്ള പുതിയ നിര്‍ദ്ദേശവുമായി ഡി.ജി.പി രംഗത്ത്. അഴിമതി ഒഴിവാക്കാന്‍ എസ്.പിമാര്‍ രഹസ്യ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ഡി.ജി.പിയുടെ പുതിയ നിര്‍ദ്ദേശം.
പൊലീസ് സേനയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ പുതിയ സര്‍ക്കുലര്‍. എല്ലാ എസ്.പിമാരും ജില്ലയിലെ പൊലീസ് സ്‌റ്റേഷന്‍ നേരിട്ട് നിരീക്ഷണം. കസ്റ്റഡിയില്‍ എടുക്കുന്നവര്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കരുത്. അന്വേഷണത്തിനിടെ ജനങ്ങളോട് മോശമായി പെരുമാറുകയും കസ്റ്റഡിയില്‍ എടുക്കുന്നവര്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
എസ്‌ഐമാര്‍ക്ക് ചുമതലയുള്ള സ്‌റ്റേഷനുകളിലെ പ്രധാന കേസുകള്‍ ഡി.വൈ.എസ്പിമാര്‍ പരിശോധിക്കണം. പ്രധാനപ്പെട്ട കേസുകളുടെ വിവരങ്ങള്‍ എസ്പിമാരെ കൃത്യമായി അറിയിക്കണം. വിവരങ്ങള്‍ യഥാസമയം അറിയിക്കാത്ത ഡി.വൈ.എസ്പിരുടെ വിവരം എസ്പിമാര്‍ പൊലീസ് മേധാവിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പൊലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം അടിമുടി മാറണം. സ്‌റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. പരാതി നല്‍കേണ്ട പ്രധാന നമ്പരുകളും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പരും സ്‌റ്റേഷനുകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. സ്‌റ്റേഷനിലെ ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം അടിമുടി പരിഷ്‌ക്കരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha























