വെറും ആറുമാസത്തെ പരിചയം... ജിത്തുവിന് ഭാര്യയും കുഞ്ഞുമുണ്ട്... സ്വന്തമായി പാസ്‌പോര്‍ട്ടില്ല, മൊബൈല്‍ ഫോണില്ല, ബന്ധുക്കളും ഇല്ല; ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങിയ സുനിതയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

24 കാരിയായ സുനിത എന്ന വീട്ടമ്മയാണു ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നു നാട്ടില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ 44 കാരനായ കാമുനൊപ്പം പോയത്. യുവതിയും കാമുകനും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരായിരുന്നു.
കേവലം ആറുമാസത്തെ പരിചയത്തിന്റെ പുറത്താണു യുവതി മൂവാറ്റുപുഴ പെരുമ്പാവൂരിലെ രാഘവന്റെ മകന്‍ മഠത്തില്‍ ജിത്തു(44)വിനൊപ്പം പോയത്. തനിക്ക് ഇനിയും നിങ്ങളെ സഹിക്കാന്‍ വയ്യ ഞാന്‍ പോകുകയാണ് എന്നു ഭര്‍ത്താവിനു ശബ്ദസന്ദേശം അയച്ച ശേഷമായിരുന്നു യുവതി പോയത്. ജിത്തു യുവതിയുടെ ഭര്‍ത്താവിന് അയച്ച ശബ്ദ സന്ദേശത്തില്‍ യുവതിയേയും മകളേയും കൂട്ടി തങ്ങള്‍ ഇന്ത്യ വിടും എന്നു പറഞ്ഞിരുന്നു.
എന്നാല്‍ ജിത്തുവിനു പാസ്‌പോര്‍ട്ട് പോലും ഇല്ല എന്നാണു പോലീസ് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പു നാട്ടില്‍ നിന്നു പോയ ഇയാള്‍ക്കു ബന്ധുക്കളോ നാട്ടുകാരോ ആയി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇയാള്‍ മുമ്പ് ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ട്. എന്നാല്‍ ഏതാനം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ബന്ധം ഉപേക്ഷിച്ച ഇയാള്‍ തമിഴ്‌നാട്ടിലേയ്ക്കു പോയിരുന്നു.
തമിഴ്‌നാട്ടില്‍ വന്‍ സാമ്പത്തിക ബാധ്യത വരുത്തി വച്ച ശേഷമാണ് ഇവര്‍ കണ്ണൂരിലേയ്ക്ക് എത്തിയത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്നു. ഇയാള്‍ക്ക് സ്വന്തമായി മൊബെല്‍ഫോണ്‍ പോലും നിലവിലില്ല. ഡ്രൈവിങ്ങ് ലൈസന്‍സ് കര്‍ണ്ണാടകയില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. ഇതോടെയാണു യുവതി ചതിക്കുഴിയില്‍ പെട്ടോ എന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. യുവതിയും ജിത്തുവും ഇപ്പോള്‍ ഡല്‍ഹിയിലാണ് എന്ന സൂചനയുണ്ട്.
https://www.facebook.com/Malayalivartha























