സംസ്ഥാനത്ത് 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം പ്രാബല്യത്തില്‍...

സംസ്ഥാനത്ത് 52 ദിവസം നീളുന്ന ടോളിങ് നിരോധനം ഇന്നലെ അര്‍ധരാത്രിയോടെ പ്രാബല്യത്തിലായി. നേരത്തേ 47 ദിവസമായിരുന്ന നിരോധനം ഇത്തവണ അഞ്ചുദിവസംകൂടി നീട്ടുകയായിരുന്നു. മത്സ്യബന്ധനം നടത്തിവന്ന ബോട്ടുകള്‍ വെള്ളി, ശനി ദിവസങ്ങളിലായി പൂര്‍ണമായും കരയിലേക്ക് എത്തിയിരുന്നു.ശനിയാഴ്ച തിരിച്ചെത്തിയ ബോട്ടുകള്‍ക്ക് കാര്യമായ മത്സ്യം ലഭിച്ചില്ല. 3800 ഓളം ബോട്ടുകളാണ് കേരള തീരത്തുള്ളത്. ട്രോളിങ് നിരോധനം അഞ്ചു ദിവസം കൂടി നീട്ടിയതിനെതിരെ പ്രതിഷേധവുമായി ബോട്ടുടമകള്‍ രംഗത്തുന്നുണ്ട്.
കപ്പലും വള്ളങ്ങളുമടക്കം എല്ലാത്തരം നൗകകള്‍ക്കും ബാധകമാക്കാതെ ട്രോളിങ് നിരോധനംകൊണ്ട് ഫലമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമ വിരുദ്ധ ട്രോളിങ് തടയാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്മന്റെും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























