നിപ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്ന് ആരോഗ്യമന്ത്രി

നിപ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്ന് ആരോഗ്യമന്ത്രി . പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിപ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതു പരിപാടികള്‍ക്കുള്ള വിലക്കും ഒഴിവാക്കും. എന്നാല്‍ നിപ രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കുന്നത് തുടരും. 2649 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ വന്ന 313 പരിശോധനാഫലങ്ങളില്‍ 295 പേര്‍ക്കും നിപ്പ വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു.
സാമൂഹികമാധ്യമങ്ങള്‍വഴി വ്യാജപ്രചാരണം നടത്തിയതിന് ഒരാളെക്കൂടി അറസ്റ്റുചെയ്‌തെന്നും കളക്ടര്‍ പറഞ്ഞു. നിപ ബാധയുടെ സ്ഥിതി വിലയിരുത്താനും തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാനും ഞായറാഴ്ച രാവിലെ പതിനൊന്നിന് കളക്ടറേറ്റില്‍ സര്‍വകക്ഷിയോഗം ചേരും.
https://www.facebook.com/Malayalivartha























