ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. കെറാന്‍ സെക്ടറിലുടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. സംസ്ഥാന തലസ്ഥാനമായ ശ്രീനഗറില്‍ നിന്ന് 94 കിലോ മീറ്റര്‍ അകലെയാണ് കുപ്‌വാര സെക്ടര്‍.
തീവ്രവാദി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പ്രദേശത്തെ പരിശോധന കര്‍ശനമാക്കി. രണ്ട് ദിവസം മുമ്പാണ് അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കുപ്‌വാര ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, കേന്ദ്രസഹമന്ത്രി ജിതേന്ത്ര സിങ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























