കാണാതായ മൂന്നാം ദിവസം ജെസ്‌ന ചെന്നൈയില്‍ എത്തിയിരുന്നു; നിർണായകമായ ഫോൺ കോൾ കിട്ടിയിട്ടും പോലീസ് നടപടി ഉണ്ടായില്ല!!

കാണാതായ ജെസ്ന ചെന്നൈയില്‍ എത്തിയിരുന്നെന്ന് സൂചന. കാണാതായി മൂന്നാം ദിവസം ജെസ്നയെ കണ്ടിരുന്നു. ഇക്കാര്യം അന്നു തന്നെ പൊലീസിനെ അറിയിച്ചിരുന്നു എങ്കിലും പൊലീസ് അത് ഗൗരവമായി എടുക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് ദൃക്സാക്ഷി പറയുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയിൽനിന്ന് ജെസ്ന ഫോൺ ചെയ്തെന്നാണ് കടയുടമ കൂടിയായ മലയാളി പറയുന്നത്.
വൈകുന്നേരം 7.45നും എട്ടിനുമിടയില്‍ പെൺകുട്ടി വന്നിരുന്നു. ശേഷം സാധനങ്ങൾ വാങ്ങി ഞാൻ തിരിച്ചുപോയി. കമ്മൽ ഇട്ടിരുന്നില്ല, കണ്ണടയും വച്ചിട്ടുണ്ടായിരുന്നു. കമ്മലിടാത്തതിനാൽ പെൺകുട്ടിയുടെ ചിത്രം മനസിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
പിറ്റേന്ന് രാവിലെ വാർത്ത നോക്കുമ്പോഴാണ് ജെസ്നയുടെ സംഭവം ശ്രദ്ധയിൽ പെടുന്നത്. മൊബൈൽ ഫോണുപോലും എടുക്കാതെ ഒരു പെൺകുട്ടി എന്നോർത്തപ്പോഴാണ് തലേ ദിവസം കണ്ട കുട്ടിയെ ഓർമവന്നത്. കടക്കാരനു ജെസ്നയുടെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ തിരിച്ചറിയുകയും ചെയ്തു.
പിറ്റേന്ന് ഉച്ചയ്ക്കു തന്നെ എരുമേലി പൊലീസിൽ വിവരം നൽകി. കടക്കാരനും പെൺകുട്ടിയെ തിരിച്ചറിഞ്ഞെന്ന് അറിയിച്ചു. പിന്നീട് ആ ഭാഗത്തൊക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha























