രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി രംഗത്ത്, രാഹുലിന് പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാനം ഉചിതം തന്നെ, ആരോപണത്തിന് യുവ എംഎല്‍എമാര്‍ മറുപടി പറയട്ടെയെന്നും ഉമ്മന്‍ചാണ്ടി

തനിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്ന് പറഞ്ഞ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി രംഗത്ത്. പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാനം ഉചിതമായ നടപടിയാണ്.
പരാതി ലഭിക്കുന്നതോടെ കാര്യങ്ങളെ കുറിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ വ്യക്തത വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. താന്‍ യുവ എം.എല്‍.എമാരെ കുര്യനെതിരെ തിരിച്ചെന്ന ആരോപണത്തിനും ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. കുര്യന്റെ ഈ ആരോപണത്തിന് മറുപടി നല്‍കേണ്ടത് യുവ എം.എല്‍.എമാര്‍ തന്നെയാണ്.
അല്ലാതെ താന്‍ ഇതിന് മറുപടി നല്‍കിയാല്‍ കുര്യന്‍ ഒരു തരത്തിലും അത് അംഗീകരിക്കില്ല. യുവ എം.എല്‍.എമാരെ താന്‍ ചട്ടുകമാക്കിയോയെന്ന് പറയേണ്ടത് അവരാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കുര്യന്റെ മറ്റൊരു ആരോപണം. അതിന് മറുപടി പറയേണ്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി..സി.സി പ്രസിഡന്റ് എം.എം.ഹസനുമാണ്
. തങ്ങള്‍ മൂവരും ചേര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ കണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.താന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണ് കുര്യന്‍. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് പറയാനുള്ളതെല്ലാം താന്‍ ഇന്നലത്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha























