രണ്ട് മാസങ്ങൾക്ക് മുമ്പ് ഫേസ്ബുക്കിലൂടെ വരനെ തേടിയ മലപ്പുറം സ്വദേശിനി ജ്യോതിയെ തമിഴ്നാട് സ്പെഷൽ പൊലീസിൽ ജോലി ചെയ്യുന്ന രാജ്കുമാർ വരണമാല്യം അണിയിക്കും

ഫേസ്‌ബുക്ക് മാട്രിമോണി തുണയായപ്പോള്‍ ജ്യോതിക്ക് വരനെ ലഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മലപ്പുറം സ്വദേശിനിയായ ജ്യോതി തന്റെ പ്രൊഫൈല്‍ വോളിലൊരു വരനെ തേടിയുള്ള പോസ്റ്റിട്ടത്. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു. ''എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക. ഡിമാന്റുകള്‍ ഇല്ല, ജാതി പ്രശ്‌നമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാന്‍ ഫാഷന്‍ ഡിസൈനിങ് പഠിച്ചിട്ടുണ്ട്.''
ഈ പോസ്റ്റിട്ട് രണ്ട് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ജ്യോതിയുടെ അടുത്ത പോസ്റ്റുമെത്തിയിരിക്കുന്നു. ഒപ്പം ഫോട്ടോയുമുണ്ട് കൂടെ ഇങ്ങനെയൊരു കുറിപ്പും. ''ഇതാണ് എന്റെ ജീവിത പങ്കാളി പേര് രാജ്കുമാര്‍. തമിഴ്‌നാട് സ്‌പെഷല്‍ പൊലീസില്‍ ജോലി ചെയ്യുന്നു. തമിഴ്‌നാട് ബര്‍ഗൂര്‍ സ്വദേശിയാണ് രാജ്കുമാര്‍.'' ഈ സന്തോഷവാര്‍ത്തയ്ക്ക് ജ്യോതി കടപ്പെട്ടിരിക്കുന്നത് ഫേസ്‌ബുക്കിനോടാണ്.
മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയായ രഞ്ജിഷ് മഞ്ചേരിയാണ് ആദ്യമായി ഫേസ്‌ബുക്കിനെ മാട്രിമോണിയല്‍ സൈറ്റായും ഉപയോഗപ്പെടുത്താം എന്ന് തെളിയിച്ചത്. ഇതിന് പിന്നാലെയാണ് ജ്യോതി വരനെ ആവശ്യമുണ്ടെന്ന പോസ്റ്റുമായി എത്തിയത്.
https://www.facebook.com/Malayalivartha























