പഠിച്ചാ കള്ളനാ... ടേപ്പ് റെക്കോര്‍ഡര്‍ മോഷ്ടിച്ച് ഇരുപതാം വയസിൽ തുടങ്ങിയ പണി; കള്ളനെ പിടിക്കാൻ ക്യാമറയുമായി ബഹ്‌റ എത്തിയപ്പോൾ ഒരു മുഴം മുൻപേ സതീഷ് എത്തി... മണിക്കൂറുകൾക്കുള്ളിൽ കള്ളനെ പൊക്കി പോലീസ്

നെടുമങ്ങാടും പരിസര പ്രദേശവും കാമറ നിരീക്ഷണത്തിലാക്കാൻ പോലീസ് മേധാവി എത്തുന്ന തക്കം നോക്കി കടയിൽ കയറിയ മോഷ്ടാവ് പതിനായിരത്തിലധികം രൂപ കവർന്നു കേസില്‍ മുഖ്യപ്രതി അറസ്‌റ്റില്‍. തൃശൂര്‍ ചേര്‍പ്പ് പുളിക്കല്‍ സതീഷ് മോഹന്‍(37) ആണ് അറസ്‌റ്റിലായത്. കുമളി സി.ഐ: വി.കെ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു സതീഷിനെ പിടികൂടിയത്.
സംസ്‌ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി മുപ്പതിലേറെ കേസുകളിലെ പ്രതിയാണ് ഇയാള്‍. മോഷണത്തില്‍ പങ്കാളിയായ കൂമളി കൊല്ലംപട്ടട തടംകുഴിയില്‍ ബിജുവിന്റെ ഭാര്യ മിനി(39)യെ വെള്ളിയാഴ്‌ച അറസ്‌റ്റിലായിരുന്നു. ഇവരില്‍നിന്നു ലഭിച്ച വിവരങ്ങളാണ് മുഖ്യപ്രതിയെ പിടികൂടാന്‍ സഹായകരമായത്. ജയില്‍വാസത്തിനിടെ പരിചയപ്പെടുന്നവരുടെ സഹായത്തോടെയാണു സതീഷ് മോഷണം നടത്തുന്നതെന്നു പോലീസ് പറഞ്ഞു.
അമ്ബാടി സിഡി ഹൗസ് കുത്തിത്തുറന്ന് 40,000 രൂപയും രണ്ടരപ്പവന്‍ തൂക്കമുള്ള രണ്ട് സ്വര്‍ണമോതിരങ്ങളും മോഷ്‌ടിച്ച കേസിലാണ് ഇപ്പോള്‍ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നാംമൈലിലെ വിവിധ സ്‌ഥാപനങ്ങളില്‍ മോഷണം നടത്തിയതു താനാണെന്നും ഇയാള്‍ സമ്മതിച്ചു.
20 വയസിലാണ് ആദ്യമായി സതീഷ് മോഷണക്കേസില്‍ പ്രതിയാകുന്നത്. 2001 -ല്‍ ടേപ്പ് റെക്കോര്‍ഡര്‍ മോഷ്‌ടിച്ചാണു തുടക്കം. ഈ കേസില്‍ ശിക്ഷ ലഭിച്ചു. ജയിലില്‍ കഴിയുമ്ബോള്‍ സഹതടവുകാരുടെ വിവരങ്ങള്‍ ചോദിച്ചറിയുന്ന പ്രതി അവരുമായി അടുപ്പം സ്‌ഥാപിക്കും. ജയിലിനു പുറത്തിറങ്ങിയാല്‍ പഴയ സഹതടവുകാരുടെ വീട്ടിലാണു താമസം.
മോഷ്‌ടിക്കുന്ന പണത്തിന്റെ വിഹിതം ഇവരുടെ വീടുകളില്‍ നല്‍കിയിരുന്നതായും അന്വേഷണ സംഘം പറഞ്ഞു. വിവിധ മോഷണക്കേസുകളില്‍ 2014 ല്‍ വീണ്ടും പോലീസിന്റെ പിടിയിലായി. 2017-ല്‍ പുറത്തിറങ്ങിയ ഇയാള്‍ നെടുമങ്ങാട്ടെ പലചരക്ക് സ്‌ഥാപനത്തില്‍ മോഷണം നടത്തിയശേഷം ഇടുക്കിയിലേക്ക് കടന്നു. തുടര്‍ന്നാണ് ഇടുക്കി കേന്ദ്രീകരിച്ചുള്ള മോഷണം തുടങ്ങിയത്.
https://www.facebook.com/Malayalivartha























