കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ രാജ്യസഭ സീറ്റ് ദാനത്തിന് പിന്നിലെ ചാണക്യ തന്ത്രം ഉമ്മൻചാണ്ടിയുടേത്; കളം മാറ്റി ചവിട്ടി വെട്ടി നിരത്തിയത് രണ്ട് പേരെ...

പി.ജെ. കുര്യന് രാജ്യസഭാസീറ്റ് നിഷേധിച്ച് കേരള കോണ്‍ഗ്രസിന് സീറ്റു നല്‍കിയതിന് ചരടുവലിച്ച ഉമ്മന്‍ചാണ്ടിക്കെതിരെ പാര്‍ട്ടിയില്‍ നീക്കങ്ങള്‍ ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിന് ലഭിക്കുമായിരുന്ന രാജ്യസഭ സീറ്റ് മുന്നണിക്കു പുറത്തുള്ള കെ.എം മാണിയുടെ കാല്‍ക്കല്‍ വച്ചതിനു പിന്നിലെ രാഷ്ട്രീയം സ്വന്തം അനുയായികളെ പോലും ബോധ്യപ്പെടുത്താനാകാത്ത അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി.
എങ്കിലും തന്റെ നിലപാടുകള്‍ക്ക് പിന്തുണ ആര്‍ജിക്കാനുള്ള ശക്തമായ ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ പരാതി നല്‍കിയ പി.ജെ. കുര്യനെയും വീട്ടില്‍ ചെന്ന് അനുനയിപ്പിക്കാന്‍ ശ്രമിച്ച രമേശ് ചെന്നിത്തലയെയും ശക്തമായി വിമര്‍ശിച്ച് ഇന്ന് രംഗത്തെത്തിയിരിക്കുന്നത്. തന്നെമാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ലെന്നും ഹസനും ചെന്നിത്തലയും ചേര്‍ന്നാണ് രാജ്യസഭാ സീറ്റിന്‍െറ കാര്യം എടുത്തതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. എ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാനായി രംഗത്തെത്തിക്കഴിഞ്ഞിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ രാജ്യസഭ സീറ്റു ദാനത്തിനു പിന്നിലെ തിരക്കഥ ഉമ്മന്‍ ചാണ്ടിയുടേതാണെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പോലും ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. സ്വതസിദ്ധമായ മെയ്വഴക്കത്തോടെ തിരക്കഥ നടപ്പാക്കിയത് പി.കെ കുഞ്ഞാലിക്കുട്ടിയും. മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ആശ്രിതനായി മാറിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയെന്നാണ് ആരോപണം.
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പാര്‍ട്ടി സ്ഥാനങ്ങള്‍ ഏറ്റെടുക്കാതെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന് വിവാദങ്ങളെ അതിജീവിച്ചാണ് ഉമ്മന്‍ ചാണ്ടി വീണ്ടും കോണ്‍ഗ്രസില്‍ ശക്തനായത്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെങ്കിലും ഫലപ്രഖ്യാപനത്തിനും മുന്നേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തപ്പെട്ടത് ഉമ്മന്‍ ചാണ്ടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അര്‍പ്പിച്ച വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതായി.
എന്നാല്‍ ഇതിനിടെ അണിയറയില്‍ എക്കാലത്തും യു.ഡി.എഫ് മുന്നണിയിലെ സമ്മര്‍ദ്ദ ശക്തികളായ കുഞ്ഞാലിക്കുട്ടി- മാണി കൂട്ടുകെട്ടുമായി ഉമ്മന്‍ ചാണ്ടി ധാരണയിലെത്തി. പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരുന്ന രമേശ് ചെന്നിത്തലയെ കഴിവുകേടുകള്‍ ഉയര്‍ത്തിക്കാട്ടി എന്നെന്നേക്കുമായി അധികാരസ്ഥാനത്തു നിന്നിറക്കി വിടുകയായിരുന്നു ഈ കൂട്ടുകെട്ടിനു പിന്നിലെ അത്യന്തിക ലക്ഷ്യം.
അണിയറയിലെ കളി അറിയാതെ പാലം വലിക്കാന്‍ ശ്രമിച്ചതും നിലപാടുകളിലെ വിശ്വാസ്യതയില്ലായ്മയും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയിലേക്കു നയിച്ചപ്പോള്‍ സ്വാഭാവികമായും ചെന്നിത്തല പരാജയത്തിന് ഉത്തരവാദിയായി. എന്നാല്‍ ഇതിനു പിന്നാലെയാണ് മൂവര്‍ സംഘത്തിന്റെ രാജ്യസഭ സീറ്റെന്ന വിവാദമുയര്‍ത്തി തങ്ങളുടെ അജണ്ട നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി സീറ്റിന് അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുള്ള യുവതുര്‍ക്കികളെ രംഗത്തിറക്കി. ഇവരുടെ കലാപത്തിന് ഉമ്മന്‍ ചാണ്ടിയുടെ മൗനാനുവാദം ഉണ്ടായെന്നതും വ്യക്തം. അയോഗ്യനെന്നും വൃദ്ധനെന്നും കുര്യനെ യുവതുര്‍ക്കികള്‍ ആക്ഷേപിച്ചപ്പോള്‍ കോണ്‍ഗ്രസിലെ കാലാപം സ്വാഭാവികമായും നേതൃത്വത്തിന്റെ കഴിവുകേടിലേക്കു നീണ്ടു. ഇവിടെയും ചെന്നിത്തല സംശയനിഴലിലായി.
കുര്യന് സീറ്റു നല്‍കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളുടെ നിഴലിലാണ് നേതാക്കള്‍ ഡെല്‍ഹിയിലെ കേരള ഹൗസില്‍ നേതാക്കളെത്തിയത്. എന്നാല്‍ തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന ആരോപണമുന്നയിച്ച് കേന്ദ്രത്തിലെ ഭരണഘടനാ പദവിയുള്ള ഏക കോണ്‍ഗ്രസുകാരനായ പി.ജെ കുര്യന്‍ വെടിപൊട്ടിച്ചതോടെ അണികള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടായി.പി.ജെ. കുര്യന് രാജ്യസഭാസീറ്റ് നിഷേധിച്ച് കേരള കോണ്‍ഗ്രസിന് സീറ്റു നല്‍കിയതിന് ചരടുവലിച്ച ഉമ്മന്‍ചാണ്ടിക്കെതിരെ പാര്‍ട്ടിയില്‍ നീക്കങ്ങള്‍ ശക്തമായിരിക്കുകയാണ്.
കോണ്‍ഗ്രസിന് ലഭിക്കുമായിരുന്ന രാജ്യസഭ സീറ്റ് മുന്നണിക്കു പുറത്തുള്ള കെ.എം മാണിയുടെ കാല്‍ക്കല്‍ വച്ചതിനു പിന്നിലെ രാഷ്ട്രീയം സ്വന്തം അനുയായികളെ പോലും ബോധ്യപ്പെടുത്താനാകാത്ത അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി. എങ്കിലും തന്റെ നിലപാടുകള്‍ക്ക് പിന്തുണ ആര്‍ജിക്കാനുള്ള ശക്തമായ ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ പരാതി നല്‍കിയ പി.ജെ. കുര്യനെയും വീട്ടില്‍ ചെന്ന് അനുനയിപ്പിക്കാന്‍ ശ്രമിച്ച രമേശ് ചെന്നിത്തലയെയും ശക്തമായി വിമര്‍ശിച്ച് ഇന്ന് രംഗത്തെത്തിയിരിക്കുന്നത്. തന്നെമാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ലെന്നും ഹസനും ചെന്നിത്തലയും ചേര്‍ന്നാണ് രാജ്യസഭാ സീറ്റിന്‍െറ കാര്യം എടുത്തതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. എ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാനായി രംഗത്തെത്തിക്കഴിഞ്ഞിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ രാജ്യസഭ സീറ്റു ദാനത്തിനു പിന്നിലെ തിരക്കഥ ഉമ്മന്‍ ചാണ്ടിയുടേതാണെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പോലും ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. സ്വതസിദ്ധമായ മെയ്വഴക്കത്തോടെ തിരക്കഥ നടപ്പാക്കിയത് പി.കെ കുഞ്ഞാലിക്കുട്ടിയും. മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ആശ്രിതനായി മാറിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയെന്നാണ് ആരോപണം.
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പാര്‍ട്ടി സ്ഥാനങ്ങള്‍ ഏറ്റെടുക്കാതെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന് വിവാദങ്ങളെ അതിജീവിച്ചാണ് ഉമ്മന്‍ ചാണ്ടി വീണ്ടും കോണ്‍ഗ്രസില്‍ ശക്തനായത്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെങ്കിലും ഫലപ്രഖ്യാപനത്തിനും മുന്നേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തപ്പെട്ടത് ഉമ്മന്‍ ചാണ്ടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അര്‍പ്പിച്ച വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതായി. എന്നാല്‍ ഇതിനിടെ അണിയറയില്‍ എക്കാലത്തും യു.ഡി.എഫ് മുന്നണിയിലെ സമ്മര്‍ദ്ദ ശക്തികളായ കുഞ്ഞാലിക്കുട്ടി- മാണി കൂട്ടുകെട്ടുമായി ഉമ്മന്‍ ചാണ്ടി ധാരണയിലെത്തി.
പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരുന്ന രമേശ് ചെന്നിത്തലയെ കഴിവുകേടുകള്‍ ഉയര്‍ത്തിക്കാട്ടി എന്നെന്നേക്കുമായി അധികാരസ്ഥാനത്തു നിന്നിറക്കി വിടുകയായിരുന്നു ഈ കൂട്ടുകെട്ടിനു പിന്നിലെ അത്യന്തിക ലക്ഷ്യം. അണിയറയിലെ കളി അറിയാതെ പാലം വലിക്കാന്‍ ശ്രമിച്ചതും നിലപാടുകളിലെ വിശ്വാസ്യതയില്ലായ്മയും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയിലേക്കു നയിച്ചപ്പോള്‍ സ്വാഭാവികമായും ചെന്നിത്തല പരാജയത്തിന് ഉത്തരവാദിയായി.
കുര്യന് സീറ്റു നല്‍കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളുടെ നിഴലിലാണ് നേതാക്കള്‍ ഡെല്‍ഹിയിലെ കേരള ഹൗസില്‍ നേതാക്കളെത്തിയത്. എന്നാല്‍ തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന ആരോപണമുന്നയിച്ച് കേന്ദ്രത്തിലെ ഭരണഘടനാ പദവിയുള്ള ഏക കോണ്‍ഗ്രസുകാരനായ പി.ജെ കുര്യന്‍ വെടിപൊട്ടിച്ചതോടെ അണികള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടായി.
ദേശീയ രാഷ്ട്രീയത്തിന്റെ തിരക്കുകളിലേക്കു കളം മാറ്റിച്ചവിട്ടുകയാണെന്നുറിപ്പിച്ച ഉമ്മൻ ചാണ്ടി വെട്ടിനിരത്തിയത് ഒരാളെയല്ല, അനുഭവ സമ്പത്തേറെയുള്ള രണ്ടു കോൺഗ്രസ് നേതാക്കളെയാണ്. ചിലരെങ്കിലും അതിനെ പരിഹാസരൂപത്തിൽ ‘വയസ്സൻ ആഭ്യന്തര അട്ടിമറി’ എന്നും വിളിക്കുന്നു. എന്നാൽ കുശാഗ്രബുദ്ധി നിറഞ്ഞ രാഷ്ട്രീയ നീക്കങ്ങൾ സംബന്ധിച്ച മികച്ച ചില പാഠങ്ങളാണ് ഇത്തരമൊരു നീക്കത്തിലൂടെ പാർട്ടിയിലെ പുതുമുഖങ്ങൾക്ക് അദ്ദേഹം പകർന്നുകൊടുത്തിരിക്കുന്നത്.
കാര്യം കാണാൻ എന്തും ചെയ്യുന്ന തരത്തിലാണു ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളെന്നു തോന്നിപ്പിക്കുമെങ്കിലും രാഷ്ട്രീയത്തിലെ ആ ‘അതിജീവനതന്ത്രം’ രണ്ടു കാര്യങ്ങളാണ് ഒരേസമയം ലക്ഷ്യമിട്ടത് – ഒന്ന് കെ.എം.മാണിയെ പ്രസാദിപ്പിക്കണം, പിന്നൊന്ന് യാതൊരു കുഴപ്പവുമില്ലാതെ അദ്ദേഹത്തിന്റെ പാർട്ടിയെ യുഡിഎഫിലേക്കു തിരികെയെത്തണം. ചുരുക്കിപ്പറഞ്ഞാൽ കുഞ്ഞാലിക്കുട്ടിയെയും, മാണിയെയും വലത്തും ഇടത്തുമിരുത്തി ഉമ്മന്‍ചാണ്ടി കസറി.
https://www.facebook.com/Malayalivartha























