ഞങ്ങള്‍ ആരുടേയും മൈക്ക് സെറ്റല്ല; രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ മാത്രമല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയും- അനില്‍ അക്കര

ഉമ്മന്‍ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസിലെ യുവഎം.എല്‍.എമാര്‍ തന്നെ അധിക്ഷേപിച്ചെന്ന പി.ജെ. കുര്യന്‍ എം.പിയുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി എം.എല്‍.എമാരായ ഷാഫി പറമ്ബിലും അനില്‍ അക്കരയും. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഹസനും എടുത്ത തീരുമാനത്തിന് യുവ എം.എല്‍.എമാര്‍ ഉത്തരവാദികളല്ലെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു.
അവനവന് ലഭിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പി.ജെ കുര്യന്‍ പ്രകടിപ്പിക്കുന്നതെന്ന് ഷാഫി പറമ്ബില്‍ കുറ്റപ്പെടുത്തി. ആന്‍റി കുര്യന്‍ മൂവ്മെന്‍റ് ആയിരുന്നില്ല, പ്രൊ പുതുമുഖം മൂവ്മെന്‍റ് ആയിരുന്നു ഉദ്ദേശിച്ചത്. ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടല്ല പി.ജെ കുര്യനെതിരെ പോസ്റ്റിട്ടത്. ആരുടെയും മൈക്ക് ആയിട്ടല്ലാ യുവ എം.എല്‍.എമാര്‍ നിലപാട് എടുത്തതെന്ന് ഷാഫി വ്യക്തമാക്കി.
അതേസമയം, തങ്ങള്‍ ആരുടേയും മൈക്ക് സെറ്റല്ലെന്ന് അനില്‍ അക്കരെയും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ മാത്രമല്ല പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയുമെന്നും അനില്‍ അക്കര വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഞങ്ങള്‍ ആരുടേയും മൈക്ക് സെറ്റല്ല, രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ മാത്രമല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയും, പാര്‍ട്ടിയുടെ അന്തിമ തീരുമാനം അനുസരിക്കുകയും ചെയ്യും, നമ്മുടെ കാര്യം വരുമ്ബോള്‍ അച്ചടക്കം, കാര്യം കഴിഞ്ഞാല്‍ പുരപ്പുറത്ത് ആ ശീലവും ഇല്ല. ഞങ്ങളുടെ നിലപാട് കോണ്‍ഗ്രസ് പ്രസിഡന്‍റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അത് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് മുന്‍പും, ശേഷവും. ഇനിയും ആവശ്യമായ സമയത്ത് പറയേണ്ടത് പറയേണ്ടിടത്ത് പറയും.
https://www.facebook.com/Malayalivartha























