ഞങ്ങള്‍ ആരുടെയും ചട്ടുകമല്ല ; പി.ജെ. കുര്യന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍

പി.ജെ. കുര്യന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസിലെ യുവ എംഎല്‍എ ഷാഫി പറമ്പില്‍ രംഗത്ത്. ഞങ്ങള്‍ ആരുടെയും ചട്ടുകമായല്ല പ്രവര്‍ത്തിക്കുന്നത്. രാജ്യസഭാ സീറ്റ് വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ എടുത്ത തീരമാനത്തില്‍ യുവ എംഎല്‍എമാര്‍ ഉത്തരവാദികളല്ലെന്നും ഷാഫി പറന്പില്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ വാക്ക് കേട്ടാണ് യുവ നേതാക്കള്‍ പ്രവര്‍ത്തിച്ചതെന്ന പി.ജെ. കുര്യന്‍റെ വാദം ബാലിശമാണ്. അവനവന് ലഭിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പി.ജെ. കുര്യന്‍ പ്രകടിപ്പിക്കുന്നതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യുവ എംഎല്‍എമാര്‍ തനിക്കെതിരേ നിലപാടെടുത്തതെന്ന് പി.ജെ. കുര്യന്‍ വിമര്‍ശിച്ചിരുന്നത്.
https://www.facebook.com/Malayalivartha























