ദുരിതം പേറി ഹൈറേഞ്ച് ; ശക്തമായ കാറ്റിലും മഴയിലും ഹൈറേഞ്ചിൽ വ്യാപക നാശനഷ്ടവും അപകടകവും

ശക്തമായ മഴയിലും കാറ്റിലും ഹൈറേഞ്ചിൽ വ്യാപക നാശനഷ്ടവും അപകടകവും. മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും വാഹനങ്ങൾക്കും കേട് പാട് സംഭവിച്ചു. ശക്തമായ മഴയോടൊപ്പം ഉണ്ടായ കാറ്റാണ് നാശം വിതച്ചത്. ഓട്ടോറിക്ഷക്ക് മുകളിൽ ഇരുട്ടി മരം വീണു നാശനഷ്ടം. ഉപ്പുതറ പറപ്പ് പ്ലാം മൂട്ടിൽ സണ്ണിയുടെ ഓട്ടോറിക്ഷക്ക് മുകളിലാണ് ഭീമൻ ഈട്ടിമരം വീണത്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകും വഴിയാണ് ഭീമൻ ഈട്ടിമരം കടപുഴകി വീണത്. ഓട്ടോറിക്ഷ ഓടിക്കൊണ്ടിരുന്നപ്പോഴാണ് അപകടമാണ്ടായത്. ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സണ്ണിയുടെ വീടിന് മുന്നിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. സണ്ണിയുടെ വീടിനും കേട് പാടുകൾ ഉണ്ടായി.
https://www.facebook.com/Malayalivartha























