ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയും യുക്തമായ തീരുമാനങ്ങളും, സ്നേഹം നിറഞ്ഞ പെരുമാറ്റവും കൊണ്ട് ഒരു ജാന്‍സി റാണിയെ പോലെ സംഘത്തെ നയിച്ചു ഒരു അസാമാന്യ പക്വത : കേരളം നിപ ബാധയുടെ ഭീതിയിലായിരുന്നപ്പോൾ വൈറസ് ബാധയെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ സ്വീകരിച്ച പക്വതയാര്‍ന്ന നടപടികൾക്ക് കയ്യടി

കേരളം നിപ ബാധയുടെ ഭീതിയിലായിരുന്നപ്പോൾ വൈറസ് ബാധയെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ സ്വീകരിച്ച പക്വതയാര്‍ന്ന നടപടികളെ അഭിനന്ദിച്ച് ഡോ അനൂപ് കുമാര്‍ എ എസ്. നിപ പേടിയിൽ നിയമസഭയിൽ പോലും മാസ്ക് ധരിച്ച് മന്ത്രിമാർ എത്തിയിരുന്ന സാഹചര്യത്തിലാണ് ശൈലജ ടീച്ചർ നേരിട്ട് ഇക്കാര്യത്തിൽ ഇടപെട്ടിരുന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയായ എ എസ് അനൂപ് കുമാർ നിപ വൈറസ് ബാധ ആദ്യം സ്‌ഥിരീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. സര്‍ക്കാറിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കാളിയുമായിരുന്നു ഡോ. അനൂപ് കുമാര്‍.
ഒരു രാഷ്ട്രീയക്കാരിയും, ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശൈലജ ടീച്ചര്‍. നിപാ രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതില്‍ അഭിമാനം കൊള്ളുന്നു... ഈ ലോകം മുഴുവനും ആ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നുവെന്നും പോസ്‌റ്റില്‍ പറയുന്നു.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി... K K Shylaja teacher.
ഒരു രാഷ്ട്രീയക്കാരിയും, ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം... The iron lady... വിഷയങ്ങള്‍ പഠിക്കുന്നതിലും, മനസിലാകുന്നതിനുമുള്ള കഴിവ് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയും യുക്തമായ തീരുമാനങ്ങളും, സ്നേഹം നിറഞ്ഞ പെരുമാറ്റവും കൊണ്ട് ഒരു ജാന്‍സി റാണിയെ പോലെ സംഘത്തെ നയിച്ചു ഒരു അസാമാന്യ പക്വത കാണിച്ചു... ചങ്കൂറ്റത്തോടെഎല്ലാ കാര്യങ്ങളും മനസിലാക്കി അവതരിപ്പിക്കുന്ന കഴിവ് തികച്ചും അത്ഭുതമുളവാക്കുന്നതായിരുന്നു. Nipah രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതില്‍ അഭിമാനം കൊള്ളുന്നു... ഈ ലോകം മുഴുവനും ആ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു.
https://www.facebook.com/Malayalivartha























