പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി വൈദ്യുതി തടസ്സപ്പെടുന്നതിന് ഉത്തരവാദികൾ ജീവനക്കാരോ ബോഡ് മാനേജ്മെന്റോ അല്ല ; കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യാനും ഓഫീസുകൾ ആക്രമിക്കുവാനും മുതിരുന്നവരോട് അഭ്യർത്ഥനയുമായി ജനറൽ സെക്രട്ടറി

കാലവർഷം കനത്തതോടെ ശക്തമായ മഴയിലും കാറ്റിലും സംസ്ഥാന വ്യാപകമായി പോസ്റ്റുകളും ലൈനുകളും തകർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കയാണ്. ജീവനക്കാർ മഴയും കാറ്റും വകവെക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. വൈദ്യുതി പുന:സ്ഥാപിക്കുവാൻ സ്വാഭാവികമായ കാലതാമസം ഉണ്ടാവാനിടയുണ്ട്. പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി വൈദ്യുതി തടസ്സപ്പെടുന്നതിന് ഉത്തരവാദികൾ ജീവനക്കാരോ ബോഡ് മാനേജ്മെന്റോ അല്ല. മാന്യ ഉപഭോക്താക്കൾ ജീവനക്കാരുമായി സഹകരിക്കാൻ തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു. അതിനു പകരം ജീവനക്കാരെ കയ്യേറ്റം ചെയ്യാനും ഓഫീസുകൾ ആക്രമിക്കുവാനും ചിലരെങ്കിലും മുതിരുന്നത് ദൗർഭാഗ്യകരമാണ്. ജീവനക്കാർക്ക് പ്രതിഷേധിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ വൈദ്യുതി പുന:സ്ഥാപിക്കുന്നത് വൈകാനേ ഉപകരിക്കും. ആയതിനാൽ എല്ലാ മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു എന്ന് കെഎസ്ഇബി ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha























