മതന്യൂനപക്ഷങ്ങളുടെ വക്താവായി, ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്ന ഉമ്മന്‍ചാണ്ടി ചുവടുറപ്പിക്കും മുമ്പ് പി.ജെ കുര്യനെയും കെ.വി തോമസിനെയും വെട്ടിനിരത്തി. അടുത്തലക്ഷ്യം കെ.സി വേണുഗോപാല്‍

സോണിയാ ഗാന്ധിയുടെ കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ആളാണ് കെ.വി. തോമസ്. കൊച്ചിയില്‍ നിന്ന് രാവിലത്തെ ഫ്‌ളൈറ്റില്‍, കൊഞ്ചുമായി സോണിയയുടെ വീട്ടിലെത്തുന്ന തോമസിന്റെ കുമ്പളങ്ങി കഥകള്‍ വിശ്വവിഖ്യാതമാണ്. സോണിയയുടെയും, കുടുംബത്തിന്റെയും ജീവചരിത്രമുള്‍പ്പെടെ പല നമ്പരുകളും കെ.വി. തോമസ് പുറത്തെടുത്തിട്ടുണ്ട്.ഇവര്‍ രണ്ടുപേരെ വെട്ടിയെറിഞ്ഞാലെ തന്റെ ദില്ലിയിലെ കളികള്‍ക്കു കരുത്തുണ്ടാകൂ എന്നു മനസ്സിലാക്കിയ ചാണ്ടി സമര്‍ത്ഥമായി ഇരുവരെയും ഒതുക്കി. ഇനി ലക്ഷ്യം കെ.സി. വേണുഗോപാലാണ്. ചാണ്ടി ഒന്നു വിചാരിച്ചാല്‍ മതി. അടുത്ത പാര്‍ലമെന്റ് ഇലക്ഷനില്‍ വേണു തോല്ക്കും. അല്ലെങ്കില്‍ പൂര്‍ണ്ണമായും ചാണ്ടിക്കു കീഴടങ്ങണം.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറെ അലട്ടുന്ന എ.കെ. ആന്റണി ഇനി വലിയ റോളെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നില്ല. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് നേതൃത്വമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചാണ്ടി ദില്ലിയില്‍ അജയ്യനായി മാറും. കോണ്‍ഗ്രസിന് ഇന്ത്യയിലെ മുസ്ലീം മതവിഭാഗത്തിലുള്ള ബന്ധം കുഞ്ഞാലിക്കുട്ടിയെ ഉപയോഗപ്പെടുത്തി കൂടുതല്‍ ദൃഢമാക്കാം എന്നു ചാണ്ടി കണക്കുകൂട്ടുന്നു. ഒറ്റയടിക്ക് മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രിയങ്കരനായി മാറിയ ചാണ്ടിക്ക് വ്യക്തമായ കണക്കുകൂട്ടലുകളുണ്ട്.
രാഹുല്‍ ഗാന്ധിക്കും ഇനി ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ തുണയാകും. ദേശീയ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവായി മാറുന്ന ഉമ്മന്‍ചാണ്ടിയുടെ ഇനിയുള്ള നീക്കങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്. വീഡിയോ കാണാം...
https://www.facebook.com/Malayalivartha























