പയ്യന്നൂരിൽ എം.കോം വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു: മൃതദേഹം കണ്ടെത്തിയത് ജനലില്‍ തൂങ്ങിയ നിലയില്‍!

കണ്ണൂരിൽ എം.കോം വിദ്യാര്‍ത്ഥിനിയെ വീടിന്റെ ജനല്‍ കമ്പിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളിയിലെ അക്ഷയ (25) യെയാണ് ഞായറാഴ്ച വൈകിട്ട് വീട്ടിനകത്ത് ജനല്‍ കമ്ബിയില്‍ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
എം.കോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കണ്ടങ്കാളിയിലെ എ. പ്രദീപ് - സിന്ധു ദമ്പതികളുടെ മകളാണ്. ഏക സഹോദരന്‍ ആകാശ്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലക്ക് മാറ്റി.
https://www.facebook.com/Malayalivartha























