കാലവർഷം ശക്തം ; സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർധിക്കുന്നു

കാലവർഷം ശക്തമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർധിക്കുന്നു. മഴക്കാലം ആരംഭിച്ചതിനുശേഷം മൂന്നുപേരും ഈവർഷം മൊത്തം മുപ്പത്തൊന്നുപേരും ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.സംസ്ഥാനത്ത 1961 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
തിരുവനന്തപുരം ജില്ലയിൽ മഴക്കാലം തുടങ്ങിയതിനുശേഷം പനിബാധിതരുടെ എണ്ണം ഉയരുകയാണ്. ഇടയിക്കിടയുള്ള വേനൽ മഴയും ജനവാസ കേന്ദ്രങ്ങളിലെ മാലിന്യകൂമ്പാരവുമാണ് ഇത്തരത്തിൽ രോഗം കൂടുന്നതിന് കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha























