പാക്കറ്റുപാല്‍ കക്കുന്ന കള്ളനെ കൊണ്ട് പൊറുതിമുട്ടി മുട്ടം ടൗണിലെ വ്യാപാരികള്‍

മുട്ടം ടൗണിലുളള വിവിധ ഹോട്ടല്‍, ബേക്കറി, ടീസ്റ്റാളുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ പാല്‍പ്പാക്കറ്റുകള്‍ ട്രേകളില്‍ നിറച്ച് സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ ഇറക്കുകയാണ് പതിവ്. ഓരോ ട്രേയിലും 25 മുതല്‍ 35 വരെയുളള പാക്കറ്റുകളാണ് ഉള്ളത്.
ഈ ട്രേകളില്‍ നിന്ന് പാല്‍ കവരുന്ന കളളന്‍മാര്‍ വിലസുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്നുമാസമായി ഇതാണ് അനുഭവമത്രേ.
പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെയാണ് പാല്‍ ഇറക്കുന്നത്. സ്ഥാപന ഉടമ രാവിലെ കട തുറക്കാന്‍ വരുമ്പോഴാണ് സാധാരണ ട്രേയില്‍ നിന്ന് കടയിലേക്ക് പാല്‍ എടുത്ത് മാറ്റുന്നത്. ട്രേയില്‍ നിന്ന് പാല്‍ പാക്കറ്റുകള്‍ മോഷണം പോകുന്നതായാണ് പരാതി.
നാടന്‍ പാല്‍പ്പാക്കറ്റുകളോടാണ് മോഷ്ടാക്കള്‍ക്ക് കൂടുതല്‍ താല്‍പര്യം. പാല്‍ കള്ളനെ പിടികൂടാന്‍ പുതിയ വിദ്യ ആലോചിക്കുകയാണ് മുട്ടത്തെ വ്യാപാരികള്‍.
https://www.facebook.com/Malayalivartha























