ശബരിമലയില്‍ 15, 16, 17 ദേവപ്രശ്‌നം തീയതികളില്‍... നട തുറക്കല്‍ 14 ന്

മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഈ മാസം 14 ന് വൈകുന്നേരം തുറക്കും. ക്ഷേത്ര മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഞ്ച് മണിക്ക് നട തുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിച്ച് പൂജകള്‍ നടത്തും. 15 ന് രാവിലെ പതിവ് പൂജകളും നെയ്യഭിഷേകവും നടക്കും. ക്ഷേത്രം മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ മരണത്തെ തുടര്‍ന്ന് മാറ്റി വച്ച ദേവപ്രശ്‌നം 15, 16, 17 തീയതികളിലായാണ് നടക്കുക. ശബരിമല ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടില്‍ ആന ഇടയുകയും ആനപ്പുറത്തു നിന്നുള്ള വീഴ്ചയില്‍ പൂജാരിയ്ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേവപ്രശ്‌നം നടത്തുന്നത്.ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മയുടെ നേതൃത്വത്തിലാണ് ദേവപ്രശ്‌ന ചടങ്ങുകള്‍. ക്ഷേത്രം തന്ത്രി ,ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ബോര്‍ഡ് അംഗങ്ങള്‍, ക്ഷേത്രത്തിലെ പ്രധാന ജീവനക്കാര്‍ തുടങ്ങിയവര്‍ ദേവ പ്രശ്‌നത്തില്‍ പങ്കെടുക്കും.19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.
https://www.facebook.com/Malayalivartha























