മരട് അപകടത്തിൽ ഡ്രൈവറുടെ നില ഗുരുതരം ; രണ്ട് പിഞ്ച് കുഞ്ഞുങ്ങളും ആയയും മരിച്ചു

സ്കൂൾ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ട് കുട്ടികളും ആയയും മരിച്ചു .കിഡ്‌സ് വേള്‍ഡ് ഡെകെയര്‍ സെന്ററിലെ വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ വിദ്യാര്‍ഥികളും ജീവനക്കാരി ലതാ കുമാരിയുമാണ് മരിച്ചത്. കുട്ടികൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലും ആയ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷവുമാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം . അപകടത്തിന് തൊട്ട് മുൻപ് എട്ട് കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത് . അപകടം സംഭവിക്കുന്നതിന് മുൻമ്പായി അഞ്ചുകുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു .തുടർന്ന് ബസിലുണ്ടായിരുന്ന മൂന്ന് കുട്ടികളെ വീട്ടിലേക്ക് എത്തിക്കുന്നതിന് തൊട്ടുമുന്പാണ് അപകടം ഉണ്ടായത് .വാന്‍ ഡ്രൈവര്‍ ഗുരുതര നിലയില്‍ ഐസിയുവിലാണുള്ളത്. പരിക്കേറ്റ മറ്റൊരു കുട്ടിയെ വിദക്തചികിത്സയ്ക്കായി കൊച്ചിയിലെതന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .
കുളത്തിൽ വീണ വാൻ പൂർണമായി മുങ്ങി പോയതിനാൽ രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. വളവ് തിരിഞ്ഞ വാൻ മഴയെ തുടർന്ന് നനഞ്ഞു കിടന്ന റോഡിൽ തെന്നി കുളത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്
https://www.facebook.com/Malayalivartha























