ഭർത്താവിനൊപ്പം പോകവേ ബൈക്കിൽ ഷാൾ കുരുങ്ങി വീണ് യുവതിക്ക് ദാരുണാന്ത്യം

കട്ടുപ്പാറയിൽ ബൈക്കിൽ ഷാൾ കുരുങ്ങി വീണ് തലക്ക് പരിക്കേറ്റ് സ്ത്രീ മരണപ്പെട്ടു. കട്ടുപ്പാറയിലെ പുത്തൻപുരക്കൽ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകൾ ബുഷ്റയാണ്(36) മരണപ്പെട്ടത്.ചെറുകരയിൽ ഇന്ന് രാവിലെയായിരുന്നു അപകടം.ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് മൻസൂറലിയും മകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പെരിന്തൽമണ്ണ ഹൗസിംഗ് കോളനി റോഡിൽ അൽഫ ലബോറട്ടറി നടത്തി വരികയായിരുന്നു ബുഷ്റ. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞു. മകൻ; മാസിൻ
https://www.facebook.com/Malayalivartha























