ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് പി.ജെ. കുര്യന്‍, ഉണ്ടെന്ന് എ ഗ്രൂപ്പ് ; ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ച്പി.ജെ. കുര്യന്‍ ; ഉമ്മന്‍ ചാണ്ടി വഴിയില്‍ കെട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹന്നാന്‍ ; രാഷ്ട്രീയകാര്യസമിതിയിൽ തുറന്ന ഗ്രൂപ്പ് പോര്

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ച പി.ജെ കുര്യന്‍ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിലും ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനം തുടര്‍ന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച പി.ജെ കുര്യനെ പ്രതിരോധിച്ച് എ. ഗ്രൂപ്പും രംഗത്തെത്തിയത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഉമ്മന്‍ ചാണ്ടിക്ക് കൊമ്ബുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു എ ഗ്രൂപ്പിന്റെ മറുപടി. ഉമ്മന്‍ ചാണ്ടി വഴിയില്‍ കെട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിയെ വളര്‍ത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി എന്നത് ഓര്‍ക്കണമെന്ന് പി.സി വിഷ്‌ണുനാഥും വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ തെളിവ് നല്‍കാമെന്നും പി.ജെ കുര്യന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ പറഞ്ഞു. ഗൂഢാലോചന എ.എെ.സി.സി അന്വേഷിക്കണമെന്നും എന്നാല്‍ ഇതിന്റെ സത്യാവസ്ഥ പുറത്ത് വരുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























