കോട്ടയത്തെ മൂന്ന് താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു

മഴ ശക്തമായതോടെ കോട്ടയം ജില്ലയിലെ മൂന്ന് താലുക്കുകളിലെ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ പ്രഫഷ്ണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊഴികെയുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നും ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. ഇടുക്കിയില്‍ ചൊവ്വാഴ്ചത്തെ അവധിക്ക് പകരം ജൂണ്‍ 23ന് (ശനിയാഴ്ച) സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























