കൂരൂന്നുകളുടെ ജീവിന്‍ തൂലാസിലാക്കി നിയമങ്ങള്‍ പാലിക്കാതെ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും; സ്‌കൂള്‍ ബസ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; അപകടം ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍

എറണാകുളം മരടില്‍ ഇന്നുണ്ടായ അപകടത്തില്‍ രണ്ടു ഡേ കെയര്‍ കുട്ടികളും ഒരു ആയയും മരിച്ചത്. എന്നാല്‍ സ്‌കൂള്‍ ബസ് അപകടങ്ങളുണ്ടാകാതിരിക്കാന്‍ കര്‍ക്കശ നിയമങ്ങളാണ് മോട്ടോര്‍വാഹന വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍ ഈ നിയമങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതരും എന്തിനേറെ രക്ഷിതാക്കളും പുല്ലുവിലയാണ് കല്‍പ്പിച്ചിട്ടുള്ളത്. സ്‌കൂള്‍ ബസ് സുരക്ഷയ്ക്കായി സ്‌കൂള്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും അവയ്ക്ക് തുടര്‍ച്ചയൊന്നും ഉണ്ടാകാറില്ല. കുട്ടികളെ കുത്തിനിറച്ച് പായുന്ന വാഹനങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിരവധി നിയമങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
കുട്ടികളെ സ്‌കൂള്‍ ബസുകളില്‍ കുത്തിനിറച്ച് കൊണ്ടുപോകാന്‍ പാടില്ല
12 വയസില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ ഓട്ടോറിക്ഷയില്‍ പരമാവധി ആറു പേര്‍ മാത്രമെ കയറാന്‍ പാടുള്ളു
കുട്ടികളെ റോഡിലിറക്കരുത്, സ്‌കൂള്‍ പരിസരത്തിനുള്ളില്‍ ഇറക്കണം
15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ സ്‌കൂള്‍ വണ്ടികളായി ഓടിക്കരുത്
വാഹനങ്ങളുടെ വാതിലുകള്‍ക്ക് നിര്‍ബന്ധമായും ലോക്ക് ഉണ്ടാകണം
സ്‌കൂള്‍ ബാഗ് വെക്കാനുള്ള സൌകര്യം വാഹനത്തിനുള്ളില്‍ ഉണ്ടാകണം
സ്വകാര്യവാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുമ്പോള്‍ 'ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി' എന്ന് നീല അക്ഷരത്തില്‍ എഴുതിയിരിക്കണം
വാഹനത്തില്‍ സ്‌കൂളിന്റെ പേരും വിലാസവും ഫോണ്‍ നമ്പരും വ്യക്തമായി എഴുതിയിരിക്കണം
വാഹനത്തില്‍ യാത്രചെയ്യുന്ന കുട്ടികളുടെ പേരുവിവരവും രക്ഷിതാക്കളെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരും ലാമിനേറ്റ് ചെയ്തു സൂക്ഷിക്കണം
കുറഞ്ഞത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരെ മാത്രമേ സ്‌കൂള്‍ വാഹനം ഓടിക്കാന്‍ അനുവദിക്കാവൂ
കൂടുതല്‍ സുരക്ഷയ്ക്കായി സ്‌കൂള്‍ അധികൃതരോ അധ്യാപകരോ വാഹനത്തില്‍ ഉണ്ടാകണം
ഈ നിയമം കര്‍ക്കശമാണെങ്കിലും അവയൊന്നും പാലിക്കാറില്ലെന്നതാണ് വസ്തുത. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് പ്രധാനകാരണവും ഈ നിയമലംഘനങ്ങള്‍ തന്നെ.
https://www.facebook.com/Malayalivartha























