കോഴിക്കോട്ടെ വീട്ടിലെ അഞ്ചു ജീവനും രക്ഷിച്ചത് വളര്‍ത്തുനായ; നായയുടെ നിര്‍ത്താതെയുള്ള കുര; കാര്യം അന്വേഷിക്കാന്‍ വീട്ടുകാര്‍ പുറത്തിറങ്ങി: നിമിഷങ്ങള്‍ക്കൂള്ളില്‍ വീടു തകര്‍ന്നുവീണു

കുടുംബത്തിലെ അഞ്ചു പേരുടെ ജീവന്‍ രക്ഷിച്ചു വളര്‍ത്തുനായ. കോഴിക്കോട് ഗുജറാത്ത് തെരുവിലെ പഴയ കെട്ടിടം നിലംപൊത്തുന്നതിനു മിനിറ്റുകള്‍ക്കുു മുമ്പ് നായ തുടര്‍ച്ചയായി കുരച്ചത് വീട്ടുകാരെ പുറത്തിറക്കുകയായിരുന്നു.
നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി. ബഹളം കേട്ട് സമീപത്തെ വീട്ടുകാരും പുറത്തിറങ്ങി രക്ഷപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. നായയുടെ കുര കേട്ടു തക്ക സമയത്തു പുറത്തിറങ്ങിയതു കൊണ്ടു വീട്ടുകാരുടെ ജീവന്‍ രക്ഷപെടുകയായിരുന്നു.
https://www.facebook.com/Malayalivartha























