ഇനിമുതല്‍ ഞായറാഴ്ചകളിലും പി എസ് സി നടത്താന്‍; തീരുമാനം ആദ്യപരീക്ഷ ഈ മാസം 22ന്

ഇനിമുതല്‍ ഞായറാഴ്ചകളില്‍ പരീക്ഷ നടത്താന്‍ പി എസ് സി തീരുമാനം. പി എസ് സിയുടെ ഞായറാഴ്ചയിലെ ആദ്യപരീക്ഷ ഈ മാസം 22ന് നടക്കും. ആറു ലക്ഷത്തോളം അപേക്ഷകരുള്ള പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയാണ് 22ന് നടക്കുന്നത്.
കമ്പനി കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പരീക്ഷകള്‍ ഓഗസ്റ്റ് അഞ്ച് ഞായറാഴ്ച നടക്കും. നിപാ ഭീതി മൂലം മാറ്റിവെച്ച പരീക്ഷകളാണ് ആ തിയതികളില്‍ നടത്തുന്നത്. എന്നാല്‍, ഞായറാഴ്ചകളിലെ പരീക്ഷകള്‍ക്കെതിരെ ചില െ്രെകസ്തവസംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























