കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ നേരിടാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്; കോട്ടയം ജില്ല പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസുമായി ഉണ്ടായക്കിയ ധാരണ ഉടന്‍ നടപ്പാക്കും

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ നേരിടാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. കേരളാ കോണ്‍ഗ്രസുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി കോണ്‍ഗ്രസ് നിലകൊള്ളും. കോട്ടയം ജില്ല പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസുമായി ഉണ്ടായക്കിയ ധാരണ ഉടന്‍ നടപ്പാക്കുമെന്നും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.
കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിന് തയ്യാറാണോ എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയതിന്റെ പ്രതിഷേധം കോട്ടയത്ത് കാര്യമായി ഉണ്ടായില്ലെന്ന് പറഞ്ഞ ഡി.സി.സി പ്രസിഡന്റ് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ അതിനെ നേരിടാന്‍ തയ്യാറാണെന്നും ഐക്യജനാധിപത്യ മുന്നണി സ്ഥാനര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയിപ്പിക്കുമെന്നും വ്യക്തമാക്കി.
ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണകള്‍ ഉടന്‍ നടപ്പിലാക്കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ജോഷി ഫിലിപ്പ് പറഞ്ഞു.
കേരള കോണ്‍ഗ്രസിനെതിരെ കോട്ടയം ഡി.സി.സി പാസാക്കിയ പ്രമേയം നിലവില്‍ നിലനില്‍ക്കുന്നില്ലെന്നും നേതൃത്വങ്ങള്‍ ധാരണയില്‍ എത്തിയ സാഹചര്യത്തില്‍ ഇതിന് പ്രസക്തിയില്ലെന്നും ജോഷി ഫിലിപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























