കേന്ദ്രമന്ത്രി സ്മൃതി ഇറാനി താഴമണ്‍ മഠം സന്ദര്‍ശിച്ചു സന്ദര്‍ശനം കേന്ദ്ര സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ശബരിമല തന്ത്രി കുടുംബമായ താഴമണ്‍മഠം സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുളള സമ്പര്‍ക്ക പരിപാടി സമ്പര്‍ക്ക് സേ സമര്‍ഥന്‍ ന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. വി. മുരളീധരന്‍ എം.പിയോടൊപ്പം തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെത്തിയ സ്മൃതി, അന്തരിച്ച വലിയ തന്ത്രി കണ്ഠര് മഹേശ്വരരുടെ വീട്ടിലാണ് ആദ്യമെത്തിയത്. വലിയ തന്ത്രിയുടെ ഛയാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനത്തെ ആശ്വസിപ്പിച്ചു. മകന്‍ കണ്ഠര് മോഹനര് അദ്ദേഹത്തിന്റെ ഭാര്യ ആശ എന്നിവരുമായി സംസാരിച്ചു.
തുടര്‍ന്ന് തൊട്ടടുത്തുളള തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെത്തി. രാജീവര്‍ കസവ് നേരീയതും ഭാര്യ ബിന്ദു ഏലയ്ക്കാ മാലയും ചാര്‍ത്തി സ്മൃതിയെ സ്വീകരിച്ചു. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കപ്പഴമാണ് സ്മൃതിക്ക് കഴിക്കാന്‍ നല്‍കിയത്. തുടര്‍ന്ന് മന്ത്രി വെളളം ചോദിച്ചു വാങ്ങി കുടിച്ചു.1937ല്‍ മഹാത്മാ ഗാന്ധി ഹരിജനങ്ങളോടൊപ്പം താഴമണ്‍മഠം സന്ദര്‍ശിച്ച കാര്യം രാജീവര്‍ പറഞ്ഞു. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് രാജീവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം വേണ്ട വിധത്തില്‍ പരിഗണിക്കുമെന്നും സ്വദേശ് ദര്‍ശന്‍ പദ്ധതിയിമായി ബന്ധപ്പെടുത്തുന്നുണ്ടെന്നും വി. മുരളീധരന്‍പറഞ്ഞു. രണ്ട് കോടിക്കുമേല്‍ ആളുകള്‍ തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുന്നുണ്ടെന്ന വിവരം സ്മൃതി ഇറാനി അതിശയത്തോടെയാണ് കേട്ടത്. സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ പറ്റിയുളള ലഘുലേഖ നല്‍കിയ മന്ത്രി രാജീവരോട് നിര്‍ദ്ദേശവും ആരാഞ്ഞു.
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് രാജീവര്‍ സൂചിപ്പിച്ചു. ഇത് കുറയ്ക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. ജന്‍ഔഷധി മെഡിക്കല്‍ സ്‌റ്റോറില്‍ എല്ലാമരുന്നുകളും ലഭിക്കുന്നില്ലെന്നും. പ്രമേഹരോഗികള്‍ക്കുളള ഇന്‍സുലില്‍ ലഭ്യമാക്കണമെന്നും രാജീവര്‍ ആവശ്യപ്പെട്ടു. ഇന്ധനവിലയില്‍ നിന്ന് കിട്ടുന്ന ലാഭം ജന്‍ഔഷധിപോലെ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. ഇല്ലാത്ത മരുന്നുകളുടെ ലിസ്റ്റ് നല്‍കിയാല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. വേണ്ട നിര്‍ദ്ദേശങ്ങള്‍ സാവകാശം വി. മുരളീധരന്‍ എം.പിയെ അറിയിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ വരുമ്പോള്‍ വീട്ടിലേക്ക് വരാന്‍ രാജീവരെയും ഭാര്യയേയും ക്ഷണിച്ചിട്ടാണ് സ്മിതി ഇറാനി മടങ്ങിയത്. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കലാ രമേശ്, കൗണ്‍സിലര്‍മാരായ എന്‍. സുധാമണി, ബി. ജയകുമാര്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രമോദ് കാരക്കാട് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























