കെവിന്‍ വധക്കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മറ്റൊരു കേവിന്‍ കേസ് ഒഴിവായത് തലനാരിഴയ്ക്ക്; പ്രണയിക്കുന്ന പെണ്‍കുട്ടിയുമായി വീട്ടില്‍ കയറി വന്ന മകനോട് അച്ഛന്‍ പറഞ്ഞു കടക്ക് പുറത്തെന്ന്; പിന്നെ നാട്ടുകാര്‍ ഇടപെട്ടപ്പോള്‍...

കെവിന്‍ വധക്കേസ് കേരളത്തിലുണ്ടാക്കിയ വിവാദം അവസാനിക്കും മുമ്പേ മറ്റൊരു കേസ് കൂടി. കെവിന്‍ വധക്കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മറ്റൊരു കേവിന്‍ കേസ് ഒഴിവായത് തലനാരിഴയ്ക്കാണ്. പ്രണയിക്കുന്ന പെണ്‍കുട്ടിയുമായി വീട്ടില്‍ കയറി വന്ന മകനോട് അച്ഛന്‍ കടക്കു പുറത്തു പറഞ്ഞു. രണ്ടു കല്‍പ്പിച്ച കാമുകിയെയുമായി വീട്ടില്‍ കയറിയ മകനെയും യുവതിയെയും അച്ഛന്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ഒടുവില്‍ പൊലീസും കോടതിയും ഇടപെട്ടതോടെ കല്യാണം സമംഗളമായി.
തി്ങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ഏറ്റുമാനൂര്‍ കിസ്മത് പടിയിലാണ് സിനിമയെ തോല്‍ക്കുന്ന സ്‌ക്രിപ്റ്റുമായി ഒളിച്ചോട്ടത്തിനു തയ്യാറെടുത്ത കമിതാക്കളുടെ ചീട്ട് കീറിയത്. 22 കാരനായ സി.സി.ടി.വി ടെക്‌നീഷ്യനും, പ്ലസ്ടു തോറ്റ് പഠനം ഉപേക്ഷിച്ച പെണ്‍കുട്ടിയുമാണ് നായികയും നായകനും.
മിഥുനം സിനിമാ മാതൃകയില്‍ കാമുകിയെ തട്ടിക്കൊണ്ടു വന്ന യുവാവ് വീടിന്റെ അവസ്ഥ അറിയാന്‍ രണ്ടു സുഹൃത്തുക്കളെ വീട്ടിനുള്ളിലേയ്ക്ക് അയച്ചു. തിക്കുറിശിയുടെ ഡയലോഗ് പ്രതീക്ഷിച്ച് വീട്ടിലെത്തിയ കൂട്ടുകാര്‍ ചോദിച്ചു അച്ഛാ, അച്ഛന്റെ മകന്‍ ഒരു വിവാഹം ചെയ്താല്‍ അച്ഛന്‍ എന്തു ചെയ്യും..! ഭ എന്നൊരാട്ടും കിടിലനൊരു മറുപടിയും... മുട്ടുകാല്‍ തല്ലിയൊടിക്കും. പെട്ടന്നുണ്ടായ ട്വിസ്റ്റില്‍ കൂട്ടുകാര്‍ വലഞ്ഞു നില്‍ക്കെ, അപ്രതീക്ഷിതമായി നായകനും നായികയും പടികയറിയെത്തി. രണ്ടിനെയും തൂക്കിയെടുത്ത് അച്ഛന്‍ പൊലീസ് സ്‌റ്റേഷനിലേയ്ക്കു കുതിച്ചു.
കെവിന്‍ കേസിന്റെ ഓര്‍മ്മ നിലനില്‍ക്കുന്നതിനാലാവാം അച്ഛന്‍ കാര്യങ്ങളെല്ലാം കൃത്യമായി ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി.ഐ എ.ജെ തോമസിനെ കാര്യങ്ങളെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. എല്ലാം കേട്ട സി.ഐ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും നമ്പര്‍ വാങ്ങി കുട്ടിയുടെ അച്ഛനെയും സ്‌റ്റേഷനിലേയ്ക്കു വിളിപ്പിച്ചു. അമ്മ വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ അച്ഛനും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനൊപ്പം പോകാനില്ലെന്ന് വാശിപിടിച്ച മകള്‍ കാമുകനൊപ്പം മാത്രമേ പോകൂ എന്നായി.
കെട്ടാത്ത കുട്ടികളെ വീട്ടില്‍ കയറ്റി പുലിവാല്‍ പിടിക്കാനില്ലെന്നായി വരന്റെ പിതാവ്. ഒടുവില്‍ രണ്ടു പേരെയും ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതിയിലും കാമുകനെത്തന്നെ വേണമെന്നായി പെണ്‍കുട്ടിയുടെ വാശി. കോടതി മധ്യസ്ഥം വഹിച്ചതോടെ രണ്ടു പേരെയും സ്വീകരിക്കാമെന്നു യുവാവിന്റെ പിതാവും സമ്മതിച്ചു. ഒടുവില്‍ കോടതിയുടെ ഇടപെടലോടെ ആ പ്രണയം പൂവണിഞ്ഞു.
https://www.facebook.com/Malayalivartha























