മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 23 ആയി ഉയര്‍ത്തിക്കൊണ്ടുള്ള ബില്‍ നിയമസഭയില്‍

ഇനി മദ്യം വാങ്ങണമെങ്കില്‍ 23 വയസ്സ് തികയണം. മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായം 23 വയസ്സ് ആയി ഉയര്‍ത്തിക്കൊണ്ടുള്ള 2018ലെ അബ്കാരി(ഭേദഗതി) ബില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ച 21 വയസ് പരിധിയാണു ഭേദഗതി ചെയ്തിരിക്കുന്നത്.
വ്യാജക്കള്ള് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റാര്‍ച്ച് മദ്യത്തില്‍ കലര്‍ത്തിയാലുള്ള ശിക്ഷ, അബ്കാരി നിയമത്തിലെ അമ്പത്തിയേഴാം വകുപ്പ് ഭേദഗതി ചെയ്ത് ലഘൂകരിക്കാനും ബില്ലില്‍ ശിപാര്‍ശയുണ്ട്. നേരത്തേ അഞ്ചുവര്‍ഷം തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ. എന്നാല്‍, ഇനിമുതല്‍ 25,000 പിഴയൊടുക്കിയാല്‍ മതിയാകും.
സ്റ്റാര്‍ച്ച് ആരോഗ്യത്തിന് ഹാനികരമല്ലെന്നും ഇതു ലഹരിപദാര്‍ഥത്തില്‍ ഉള്‍പ്പെടുത്തുന്നത് തൊഴിലാളികള്‍ക്കും ലൈസന്‍സികള്‍ക്കും വളരെയധികം ബുദ്ധിമുണ്ടാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഡിസംബറില്‍ ഓര്‍ഡിനന്‍സ് ഇറക്കിയ ശേഷം 21 വയസിന് താഴെ മദ്യം ഉപയോഗിച്ച 64 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























