ഉമ്മൻ ചാണ്ടിയെ നശിപ്പിക്കാൻ തന്നെയായിരുന്നു ഉന്നത നേതാക്കന്മാരുടെ ഒത്തുചേരൽ; എന്നാൽ കല്ലിന് കാറ്റുപിടിച്ചപോലെ ഒരു നിൽപ് നിൽക്കും ഉമ്മൻചാണ്ടിയെന്ന് ആർക്കാണ് അറിയാത്തത് ; സുപ്പെർ പ്രൈം ടൈമിൽ വേണു ചെന്നിത്തലയെ തീർത്തതിങ്ങനെ...

ഉമ്മൻ ചാണ്ടിയെ ഉപസംഹരിക്കാൻ തന്നെയായിരുന്നു ഉന്നത നേതാക്കന്മാരുടെ ഒത്തുചേരൽ. എന്നാൽ കല്ലിന് കാറ്റുപിടിച്ചപോലെ ഒരു നിൽപ് നിൽക്കും ഉമ്മൻചാണ്ടിയെന്ന് ആർക്കാണ് അറിയാത്തത്. രാഷ്ട്രീയ കാര്യ സമിതിയിൽ നിൽക്കാതെ ആന്ധ്രയിലേക്ക് പറന്നതിലുണ്ട് ഉമ്മൻചാണ്ടിയുടെ ആ ഉറച്ചുനിൽപ്പ്. മാണിക്ക് മുന്നിൽ സാഷ്ടാംഗം വീണത് തെറ്റെന്ന് ഏറ്റുപറച്ചിൽ നടത്തി ചെന്നിത്തല ഇന്ന്. ഇതാണ് നേതൃ ഗുണത്തിൽ ഉമ്മൻചാണ്ടി എത്ര പടി മുന്നിൽ നിൽക്കുന്നു എന്നതിന് തെളിവ്. രാഷ്ട്രീയ കാര്യ സമിതിയിൽ ഉമ്മൻചാണ്ടി ഉണ്ടായിരുന്നു എങ്കിൽ അത്തരം ഒരു വാചകം ആ നാവിൽ നിന്ന് വരില്ലായിരുന്നു. ഉമ്മൻചാണ്ടിയില്ലാത്ത ഭാരവാഹി യോഗമാണ് നാളെ നടക്കാനിരിക്കുന്നത്. ഇതേ വിചാരണക്കാകും അവിടെയും അരങ്ങൊരുങ്ങുന്നത്. ഉമ്മൻചാണ്ടിയെ ഒറ്റപെടുത്താനോ ഒരു വിഭാഗം നേതാക്കളുടെ ഉറഞ്ഞുതുള്ളലെന്ന് സൂപ്പർ പ്രൈം ടൈം ചർച്ച യുമായി വേണു.
മാതൃഭൂമി അവതരിപ്പിച്ച ചാനൽചർച്ച പരിപാടി സുപ്പെർ പ്രൈം ടൈം ചർച്ച തുടങ്ങുന്നത് ഇങ്ങനെ ;
ഉമ്മൻചാണ്ടിക്കെന്താ കൊമ്പുണ്ടോ ? രാഷ്ട്രീയ കാര്യ സമിതിയിൽ പി ജെ കുര്യന്റെ പ്രകോപന പരമായ പരാമർശം. കൊമ്പുണ്ടെന്ന് എ ഗ്രൂപ്പിന്റെ പ്രതിരോധം. കേരളത്തിലങ്ങോളമിങ്ങോളം പാർട്ടി കെട്ടിപ്പടുക്കാൻ വിയർപ്പൊഴുക്കുന്ന നേതാവ് , ആ നേതാവിനെ വഴിചെണ്ടപോലെ കൂട്ടാമെന്ന ആരും കരുതേണ്ട . അതിനാരെങ്കിലും മുതിർന്നാൽ പ്രത്യാഖാതമുണ്ടാകുമെന്ന് എ ഗ്രൂപ് അപായമാണിയും മുഴക്കി. ബെന്നിയും വിഷ്ണുവുമാണ് ഉമ്മൻചാണ്ടി വിരുദ്ധരെ വീറോടെ ചെറുത്തത്. ഡൽഹി ചർച്ചയിൽ മൂന്നാമനെന്താ കാര്യമെന്ന് മുന വച്ച ചോദ്യമുണ്ടായി. പാർട്ടിയധ്യക്ഷനും പ്രതിപക്ഷ നേതാവിനുമൊപ്പമിരിക്കാൻ ഉമ്മൻചാണ്ടിയുടെ പദവി എന്തെന്നാണ് ആ പരോക്ഷയമായ ആക്ഷേപത്തിന് പിന്നിൽ. തലയെടുപ്പുള്ള നേതാക്കന്മാരെ കെസി വേണുഗോപാലിനു തുല്യനാക്കാനും തല മുതിർന്ന നേതാക്കന്മാർ തുനിയുകയുണ്ടായി. കുറ്റമെല്ലാം ഒരാളിൽ ചാർത്തിയുള്ള കുറ്റ വിചാരണയായിരുന്നു രാഷ്ട്രീയ കാര്യ സമിതിയിൽ. രാജ്യസഭാ സീറ്റ് അടിയറവ് വച്ചതിൽ ചെന്നിത്തല മൂക സാക്ഷിയാണെന്ന് പി സി ചാക്കോ പറഞ്ഞത് അതുകൊണ്ടാണ്.
ഗൂഡാലോചനയ്ക്ക് തെളിവ് നൽകാമെന്ന് പിജെ കുര്യൻ കടത്തിപറഞ്ഞതും ഉമ്മൻചാണ്ടിയെ ഒറ്റപ്പെടുത്താൻ തന്നെയാണ്. ചുരുക്കിപ്പറഞ്ഞാൽ ഉമ്മൻ ചാണ്ടിയെ ഉപസംഹരിക്കാൻ തന്നെയായിരുന്നു ഉന്നത നേതാക്കന്മാരുടെ ഒത്തുചേരൽ. എന്നാൽ കല്ലിന് കാറ്റുപിടിച്ചപോലെ ഒരു നിൽപ് നിൽക്കും ഉമ്മൻചാണ്ടിയെന്ന് ആർക്കാണ് അറിയാത്തത്. രാഷ്ട്രീയ കാര്യ സമിതിയിൽ നിൽക്കാതെ ആന്ധ്രയിലേക്ക് പറന്നതിലുണ്ട് ഉമ്മൻചാണ്ടിയുടെ ആ ഉറച്ചുനിൽപ്പ്. മാണിക്ക് മുന്നിൽ സാഷ്ടാംഗം വീണത് തെറ്റെന്ന് ഏറ്റുപറച്ചിൽ നടത്തി ചെന്നിത്തല ഇന്ന്. ഇതാണ് നേതൃ ഗുണത്തിൽ ഉമ്മൻചാണ്ടി എത്ര പടി മുന്നിൽ നിൽക്കുന്നു എന്നതിന് തെളിവ്. രാഷ്ട്രീയ കാര്യ സമിതിയിൽ ഉമ്മൻചാണ്ടി ഉണ്ടായിരുന്നു എങ്കിൽ അത്തരം ഒരു വാചകം ആ നാവിൽ നിന്ന് വരില്ലായിരുന്നു. ഉമ്മൻചാണ്ടിയില്ലാത്ത ഭാരവാഹി യോഗമാണ് നാളെ നടക്കാനിരിക്കുന്നത്. ഇതേ വിചാരണക്കാകും അവിടെയും അരങ്ങൊരുങ്ങുന്നത്. ഉമ്മൻചാണ്ടിയെ ഒറ്റപെടുത്താനോ ഒരു വിഭാഗം നേതാക്കളുടെ ഉറഞ്ഞുതുള്ളലെന്ന് സൂപ്പർ പ്രൈം ടൈം ഇന്ന് ചർച്ച ചെയ്യുന്നത് ഒറ്റച്ചോദ്യം ചോദിച്ചുകൊണ്ട് ഉമ്മൻചാണ്ടിക്ക് കൊമ്പുണ്ടോ ?
ഈ വിഷയത്തിൽ പ്രതികരിക്കാൻ കോൺഗ്രസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാല , മുസ്‌ലിം ലീഗ് നേതാവ് പികെ ഫിറോസ്, കേരളം കോൺഗ്രസ്സ് മാണി വിഭാഗം പ്രതിനിധി രാകേഷ് ഇടപ്പുര, രാഷ്ട്രീയ നിരീക്ഷകൻ സണ്ണിക്കുട്ടി എബ്രഹാം എന്നിവർ അതിഥികളായിരുന്നു.
https://www.facebook.com/Malayalivartha























