അലര്‍ജി പരിശോധനകള്‍ നടത്താതെ സിസ്സേറിയന് മുമ്പ് അധിക ഡോസില്‍ ഇഞ്ചക്ഷന്‍; കെടിസിടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ഡോസ് കൂട്ടി ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നെന്ന് ആരോപണം. കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (21) ആണ് മരിച്ചത്. പ്രസവത്തിന് വേണ്ടി രണ്ടു ദിവസം മുന്‍പ് ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.
എന്നാല്‍ അലര്‍ജി പരിശോധനകള്‍ നടത്താതെ സിസ്സേറിയന് മുന്‍പ് അധിക ഡോസില്‍ ഇഞ്ചക്ഷന്‍ നല്‍കിയതാണ് മരണ കാരണമെന്ന് കാണിച്ചുകൊണ്ട് ശ്രീജയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഇന്ന് മൃതദേഹവുമായി കെ.ടി.സി.ടി ആശുപത്രി ഉപരോധിച്ചു.
ശ്രീജ മരിച്ചതിന് ശേഷവും ഒരു വിവരവും ആശുപത്രി ആധികൃതര്‍ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സിസ്സേറിയന്‍ നടത്തിയതിനെത്തുടര്‍ന്ന് കുട്ടി രക്ഷപ്പെട്ടു. ആശുപത്രിയുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
https://www.facebook.com/Malayalivartha























