Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

‘ഫിലമെന്റ് രഹിത കേരളം’ ; ഫിലമെന്റ് ബള്‍ബുകളെ കേരളത്തില്‍നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ്

12 JUNE 2018 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ഫിലമെന്റ് ബള്‍ബുകളെ കേരളത്തില്‍നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ്. ഫിലമെന്റ് ബള്‍ബുകളെ പൂർണമായും ഒഴിവാക്കി പകരം എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും. ഒറ്റത്തവണയായും തവണകളായും കെഎസ്ഇബിയില്‍ പണമടച്ച് എല്‍ഇഡി ബള്‍ബുകള്‍ വാങ്ങാം. തവണകളായാണു പണമടയ്ക്കുന്നതെങ്കില്‍ വൈദ്യുതി ബില്ലിനൊപ്പം പണം ഈടാക്കും. വീടുകള്‍ക്കു മാത്രമാണ് ഈ പദ്ധതി. ‘ഫിലമെന്റ് രഹിത കേരളം’ പദ്ധതിയടക്കം കേരളത്തിലെ വൈദ്യുതി മേഖലയെ ആധുനികവല്‍ക്കരിക്കുന്ന ഊര്‍ജകേരള മിഷന്റെ ഉദ്ഘാടനം 14ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വൈദ്യുതി വിതരണ മേഖലയെ നവീകരിക്കുന്ന ‘ദ്യുതി’ പദ്ധതി, വീടിന്റെ മേല്‍ക്കൂരയില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്ന 1000 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി, പ്രസരണ രംഗത്തെ ടാര്‍സ്ഗ്രിഡ് 2 പദ്ധതി, ഫിലമെന്റ് രഹിത കേരളം പദ്ധതി, വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഇ–സേഫ് പദ്ധതി എന്നിവ ഉള്‍പ്പടുന്നതാണ് ഊര്‍ജ കേരള മിഷന്‍.

വീടിന്റെ മേല്‍ക്കൂരയില്‍ സോളര്‍ വൈദ്യുതി

രാജ്യത്തു തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡ് ഇത്തരമൊരു പദ്ധതി തയാറാക്കുന്നത്. സൗരോര്‍ജത്തില്‍നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണു വീടുകളുടെ മേല്‍ക്കൂരയില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. വീടുകളില്‍ സ്ഥാപിക്കുന്ന സോളര്‍ പാനലിലൂടെ 500 മെഗാവാട്ടും, ഭൂമിയില്‍ സ്ഥാപിക്കുന്ന സോളര്‍ പാനലുകളിലൂടെ 200 മെഗാവാട്ടും, സോളര്‍ പാര്‍ക്കിലൂടെ 200 മെഗാവാട്ടും, വെള്ളത്തില്‍ ഒഴുകി നടക്കുന്ന സോളര്‍ പാനലുകള്‍ സ്ഥാപിച്ച് 100 മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്ന പദ്ധതിയാണു വിഭാവനം ചെയ്യുന്നത്. ഇപ്പോഴത്തെ സോളര്‍ പദ്ധതികളുടെ സ്ഥാപിതശേഷി 107 മെഗാവാട്ട് മാത്രമാണ്.

മൂന്നു തരത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്. ഒന്ന്, ഉപഭോക്താവിന്റെ വീട്ടിന്റെ മേല്‍ക്കൂരയില്‍ കെഎസ്ഇബി സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കും. ഇതിന്റെ പ്രതിഫലം വാടകയായോ വൈദ്യുതിയായോ ഉപഭോക്താവിനു ലഭിക്കും. രണ്ട്, ഉപഭോക്താവിന്റെ വീട്ടില്‍ കെഎസ്ഇബി സ്ഥാപിക്കുന്ന പ്ലാന്റില്‍നിന്നുള്ള വൈദ്യുതി നിശ്ചിത കാലയളവില്‍ നിശ്ചിത തുകയ്ക്ക് ഉപഭോക്താവിനു നല്‍കും. മൂന്ന്, ഉപഭോക്താവ് വീട്ടില്‍ സ്ഥാപിക്കുന്ന പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി പണം കൊടുത്തു വാങ്ങും. അനര്‍ട്ടിന്റെ സഹായത്തോടെയാണു മേല്‍ക്കൂരയില്‍ സൗരവൈദ്യുതി പദ്ധതി നടപ്പിലാക്കുന്നത്.

വൈദ്യുതി വിതരണത്തെ ശക്തിപ്പെടുത്തുന്ന ദ്യുതി പദ്ധതി 4,000 കോടി രൂപയുടേതാണ്. പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കി വൈദ്യുതി തടസ്സം കുറയ്ക്കുകയാണു ലക്ഷ്യമിടുന്നത്. പ്രസരണ രംഗത്തെ മെച്ചപ്പെടുത്താനുള്ള ട്രാന്‍സ്ഗ്രിഡ് പദ്ധതി 10,000 കോടിരൂപയുടേതാണ്. കിഫ്ബിയുടെ സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാനുള്ള വിപുലമായ ക്യാംപയിനാണ് ഇ–സേഫ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. കുടുംബശ്രീ വഴിയാണു പദ്ധതി പ്രധാനമായും നടപ്പിലാക്കുന്നത്. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും വിദഗ്ധര്‍ സുരക്ഷാപാഠങ്ങള്‍ പകര്‍ന്നു നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (11 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (33 minutes ago)

ഇനി ദളപതി യുഗം  (41 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (54 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends