ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ പാളയത്തില്‍ തന്നെ സജി ചെറിയാന് വേണ്ടി രഹസ്യപ്രചരണം നടന്നു; അതിന് പിന്നിലെ ഐക്യത്തിന്റെ കാരണം ഇതാണ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തോടെ മുന്നേറിയപ്പോഴേ യു.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെടെ പലരും വര്‍ഗീയ ദ്രുവീകരണം ആരോപിച്ചിരുന്നു. കാരണം യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും സജി ചെറിയാന് ആധിപത്യം ഉറപ്പിക്കാനായിരുന്നു. എല്ലാ വിഭാഗത്തിന്റെയും വോട്ട് തനിക്ക് ലഭിച്ചെന്ന് സജി ചെറിയാന്‍ അവകാശപ്പെടുമ്പോഴും അതിന് പിന്നില്‍ ചില പ്രാദേശിയ യു.ഡി.എഫ് പ്രവര്‍ത്തകുടെ കളിയുണ്ടായിരുന്നു. സാധാരണ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ മറവില്‍ കോണ്‍ഗ്രസുകാര്‍ പരസ്പ്പരം കാലുവാരുകയും കുതികാല്‍ വെട്ടുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ചെങ്ങന്നൂരില്‍ അങ്ങനെയല്ലായിരുന്നു കാര്യങ്ങള്‍.
സജി ചെറിയാന് വേണ്ടി പുരോഹിതന്‍മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വോട്ട് ചോദിച്ചെന്നും ന്യൂനപക്ഷ വീടുകളില്‍ മാത്രം പ്രത്യേകം തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്‌തെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചില സഭാ നേതാക്കന്‍മാര്‍ ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തി വോട്ട് ഉറപ്പിച്ചതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. സി.എസ്.ഐ സഭക്കാരനായ സജി ചെറിയാന് വേണ്ടി ഓര്‍ത്തഡോക്‌സ് സഭ ഉള്‍പ്പെടെ രംഗത്ത് വന്നതിന്റെ രഹസ്യങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അതിനെയെല്ലാം കടത്തി വെട്ടുന്ന ഫോണ്‍ സംഭാഷണം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വോട്ടെടുപ്പിന്റെ തലേന്ന് യു.ഡി.എഫിലെ ഒരു വനിതാ നേതാവ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് അനുകൂലമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. മറ്റേത് രണ്ടും നായരല്ലിയോ, ഇത് ഒന്നിലേലും ഒരു ക്രിസ്ത്യാനി കൊച്ചനല്ലിയോ. അതു കൊണ്ട് സജിക്ക് താന്‍ രഹസ്യമായി വോട്ട് ചോദിക്കുന്നുണ്ടെന്നാണ് നേതാവ് പറയുന്നത്. പള്ളികള്‍ കേന്ദ്രീകരിച്ച് സജിചെറിയാന് വേണ്ടി വോട്ട് ചോദിക്കുന്നുണ്ടെന്നും സംഭാഷണത്തില്‍ പറയുന്നു. അദ്യമായി ഇടവകയിലെ സ്ത്രീകള്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്യാന്‍ പോകുകയാണെന്നും പറയുന്നു. തന്റെ മകന്‍ രഹസ്യമായി സജി ചെറിയാന് വേണ്ടി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നു. നാല് വട്ടം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തെരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ് താനെന്നും സംഭാഷണ മധ്യേ വനിതാ നേതാവ് വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























