സ്വന്തം മണ്ഡലത്തിലേക്കുള്ള പദ്ധതികള്‍ക്ക് പ്രൊപ്പോസല്‍ പോലും സമര്‍പ്പിക്കാതെ, നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിച്ച് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ ട്രോളന്‍മാരുടെ ഇരയാകുന്നു

ബി.ജെ.പിയുടെ കേരളത്തിലെ ആദ്യ എം.എല്‍.എയായ ഒ. രാജഗോപാല്‍ നിയമസഭയില്‍ പലപ്പോഴും ചോദ്യങ്ങള്‍ ചോദിച്ച് പരിഹാസ്യനാകുന്നു. എം.എല്‍.എ ആയിട്ട് വര്‍ഷം രണ്ടായിട്ടും നേമത്തിന്റെ മുക്കും മൂലയും സുപരിചിതമാക്കാന്‍ പോലും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങളും,അനാവശ്യമായ ഇടപെടലും അല്ലാതെ, നേമത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിരലിലെണ്ണാവുന്ന കാര്യങ്ങളെങ്കിലും
ചെയ്യാന്‍ ഇതുവരെ രാജേട്ടനായില്ല. നിയമസഭയില്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി രാജേട്ടന്‍ ഇന്ന് ചോദിച്ച വിചിത്രമായ ചോദ്യവും അതിനുള്ള മറുപടിയും ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നേമം നിയോജകമണ്ഡലത്തില്‍ സ്‌പോട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ എന്നായിരുന്നു ചോദ്യം. കായിക, യുവജനകാര്യ മന്ത്രി എ.സി മൊയ്തീന്‍ നല്‍കിയ മറുപടി രാജേട്ടനെ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്തത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നേമം നിയോജകമണ്ഡലത്തില്‍ സ്‌പോട്‌സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ പുതിയ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. ഇതിനെയാണ് വടി കൊടുത്ത് അടിവാങ്ങുക എന്ന് പറയുന്നത്.
നിയമസഭാ നടപടിക്രമങ്ങളില്‍ പരിചയസമ്പന്നനല്ലാത്ത രാജഗോപാല്‍ അനുഭവസമ്പത്തുള്ളവരെ തന്റെ ഓഫീസില്‍ നിയമിച്ചിരുന്നെങ്കില്‍ ഇത്തരത്തിലുള്ള കുരുക്കുകളില്‍ അകപ്പെടില്ലായിരുന്നു. മുമ്പും ഇതുപോലെ ഗൗരവമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കുകയും സോഷ്യല്‍ മീഡിയ അദ്ദേഹത്തെ ട്രോളുകയും ചെയ്തിട്ടുണ്ട്. അതില്‍ നിന്നൊക്കെ പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ നേമം എല്‍.എല്‍.എയ്‌ക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ കഴിയുന്നില്ല. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒപ്പം നിന്നും ഒ. രാജഗോപാല്‍ വെട്ടിലായിരുന്നു.

https://www.facebook.com/Malayalivartha























