വൈദ്യുതി ബോർഡിന് കടബാദ്ധ്യത; വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം.എം.മണി

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. 7300 കോടിയുടെ കടബാദ്ധ്യത വൈദ്യുത ബോർഡിനുണ്ടെന്നും ഇത് മറികടക്കണമെങ്കിൽ നിരക്ക് വർദ്ധനയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
നിലവിൽ വൈദ്യുതി നിരക്ക് കൂട്ടാനുള്ള ഒരു തീരുമാനവും സർക്കാർ കൈക്കൊണ്ടിട്ടില്ല. എന്നാൽ, പ്രതിസന്ധി തുടർന്നാൽ സ്വാഭാവികമായ നിരക്ക് വർദ്ധന വേണ്ടിവരും. ബോർഡിന് പിടിച്ചു നിൽക്കാൻ അതു മാത്രമെ വഴിയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കണമെന്നാണ് തന്റേയും പാർട്ടിയുടേയും നിലപാട്. എന്നാൽ പദ്ധതി സംബന്ധിച്ച് മുന്നണിയിൽ തർക്കം നിലനിൽക്കുന്നുണ്ട്. സമവായത്തിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും മന്ത്രി എം.എം.മണി പറഞ്ഞു.
https://www.facebook.com/Malayalivartha























