നീണ്ട 12 വർഷങ്ങൾക്ക് ശേഷം തന്നെ നാടുകടത്തിയ ഉമ്മൻ ചാണ്ടിക്ക് പണി കൊടുക്കാൻ പ്രതികാര ദാഹത്തോടെ എ കെ ആന്റണി; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെത്താൻ തയ്യാറെടുപ്പുകളോടെ ആദർശ ധീരൻ

2001-2006 ലെ മന്ത്രിസഭയിൽ മുഖ്യമന്ത്രിയായിരുന്ന തന്നെ കേരളത്തിൽ നിന്നോടിച്ച ഉമ്മൻ ചാണ്ടിക്കെതിരെ നീണ്ട 12 വർഷങ്ങൾക്ക് ശേഷം എ കെ ആന്റണി പ്രതികാരത്തിന് ഒരുങ്ങുന്നു. അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ കേരളത്തിലെത്തുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുകയാണ് ആന്റണി. കേരളത്തിൽ കോൺഗ്രസിന് പഴയ ശക്തി തിരിച്ചുകിട്ടണമെങ്കിൽ എ.കെ.നേതൃത്വത്തിലെത്തന്നെമെന്നും കേരളത്തിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
കേരള കോൺഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ താനുമായി അടുപ്പമുള്ള നേതാക്കളെയെല്ലാം രംഗത്തിറക്കിയാണ് ആന്റണി പ്രതികാരത്തിന് മുതിരുന്നത്. കേരള കോൺഗ്രസിന് സീറ്റ് നൽകുന്ന ചർച്ചയിൽ രമേശ് ചെന്നിത്തലയും ഹസനും പങ്കെടുത്തെങ്കിലും അവരുടെ കാര്യം ആരും പറയുന്നില്ല. ഉമ്മൻ ചാണ്ടിയാണ് രാജ്യസഭക്ക് പിന്നിലെ സൂത്രധാരനെന്ന് ആന്റണിക്ക് വരുത്തി തീർക്കണം. ഇക്കാര്യം ആന്റണി തന്നെ പറഞ്ഞു പരത്തുന്നതാണ്.
2003 ൽ ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുമ്പോൾ കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകരെ പോലും ഉമ്മൻ ചാണ്ടി ആന്റണിക്ക് എതിരാക്കിയിരുന്നു. സർക്കാർ ജീവനക്കാർ പൂർണമായും എതിരായി. ഇതേ തന്ത്രമാണ് ആന്റണി ഇപ്പോൾ പ്രയോഗിക്കുന്നത്. സകല കോൺഗ്രസുകാരെയും ഉമ്മൻ ചാണ്ടിക്ക് എതിരാക്കുക. എന്നിട്ട് ഉമ്മൻ ചാണ്ടിയെ സംസ്ഥാന കോൺഗ്രസിൽ നിന്നും അകറ്റുക.
ആന്റണിക്ക് ഇനി കേന്ദ്ര മന്ത്രിയാകാൻ താത്പര്യമില്ല. തനിക്ക് നേരേ അഴിമതി ആരോപണം വരുമോ എന്ന് ആന്റണി ഭയക്കുന്നു. പഴയ പ്രതിരോധ അഴിമതി ആന്റണി മറന്നിട്ടില്ല. അവസരം കിട്ടിയാൽ കേരളത്തിന്റെ മുഖ്യ മന്ത്രിയാകാനാണ് ആന്റണിയുടെ ശ്രമം.
ആന്റണിയുടെ തന്ത്രത്തെ കുറിച്ച് ഉമ്മൻ ചാണ്ടിക്ക് നന്നായറിയാം. എന്നാൽ അദ്ദേഹത്തിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണുള്ളത്. കുര്യൻ പറയുന്നത് ആൻറണി പറയുന്ന കാര്യങ്ങളാണ്. കഴിഞ്ഞ ദിവസം പി ടി തോമസ് ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. പി.ടി, ആന്റണിയുടെ വിശ്വസ്തനാണ്. പി ടി ക്ക് സീറ്റ് വാങ്ങി കൊടുത്തത് ആന്റണിയാണ്. ഉമ്മൻ ചാണ്ടിയും ആന്റണിയും തമ്മിൽ ഇപ്പോൾ വർത്തമാനം പോലും പറയാറില്ല. മാനസികമായി ഇവർ തീരെ അടുപ്പത്തിലല്ല. ഉമ്മൻ ചാണ്ടിയെ ഹൈക്കമാന്റുമായി തെറ്റിച്ചത് ആൻറണിയാണ്. ഒരു സമുദായത്തിന്റെ മാത്രം നേതാവാക്കി ഉമ്മൻ ചാണ്ടിയെ മാറ്റിയതിനു പിന്നിലും ആന്റണിയുടെ കരങ്ങളുണ്ട്.
ഉമ്മൻ ചാണ്ടി മുഖ്യമന്തിയായിരുന്ന കാലത്ത് സുധീരനെ കെ പി സി സി പ്രസിഡന്റാക്കി പ്രതിസന്ധി സൃഷ്ടിച്ചതും ആൻറണിയാണ്. അതേ നയം തന്നെ തുടരാനാണ് ആന്റണിയുടെ തീരുമാനം. സുധീരനെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കി ഉമ്മൻ ചാണ്ടിയെ അപ്രസക്തനാക്കാനും ആന്റണി ശ്രമിക്കുന്നുണ്ട്. ഇത്തവണ കേരള കോൺഗ്രസിന് നൽകിയ രാജ്യസഭാ സീറ്റ് സുധീരന് നൽകാനായിരുന്നു ആന്റണിയുടെ പദ്ധതി. അത് പി കെ കുഞ്ഞാലിക്കുട്ടിയെ കൊണ്ട് ഇല്ലാതാക്കിയതും ഉമ്മൻ ചാണ്ടിയാണ്. അടുത്ത പാർലെമെന്റ് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നൽകി സുധീരനെ തൃപ്തനാക്കും. എന്നാൽ സുധീരന് ലോകസഭയിലേക്ക് മത്സരിക്കാൻ തീരെ താത്പര്യമില്ല.
ആന്റണിക്ക് കുഞ്ഞാലിക്കുട്ടിയെ ഇഷ്ടമല്ല. സുധീരനും പി കെ യോട് താത്പര്യമില്ല. ആന്റണിയുടെ ഭരണകാലത്ത് കുഞ്ഞാലിക്കുട്ടിയുടെ ചില നയങ്ങൾ വലിയ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha























