ഇടപ്പള്ളി സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ഭാര്യയെ ക്വാര്‍ട്ടേഴ്‌സില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച് ഭർത്താവ്; പ്രാണവേദനയുമായി ഭാര്യ നിലവിളിച്ച് ഇറങ്ങിയോടിയതിന് പിന്നാലെ അമ്മായിയമ്മയെയും മരുമകൻ വെട്ടിവീഴ്ത്തി: ആക്രമണത്തിന് പിന്നാലെ ക്വാര്‍ട്ടേഴ്‌സിനുള്ളിൽ ജീവനൊടുക്കി ഭർത്താവ്- സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നഴ്‌സായ സന്ധ്യയെയാണ് ഭര്‍ത്താവ് മനോജ് ക്വാര്‍ട്ടേഴ്‌സില്‍ കയറി ആക്രമിച്ചത്. മനോജിന്റെ ആക്രമണത്തില്‍ സന്ധ്യയുടെ അമ്മ ശാരദയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെട്ടേറ്റ് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ സന്ധ്യ റോഡില്‍ വന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം. കുട്ടിയെ സ്‌കൂളില്‍ വിടാനായി പോയി തിരികെ വരികയായിരുന്ന സന്ധ്യയെ മനോജ് പതിയിരുന്ന് വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൈക്കും മുഖത്തും വെട്ടേറ്റ സന്ധ്യ റോഡിലേക്ക് ഓടി കുഴഞ്ഞുവീഴുകയായിരുന്നു. ഇതിനിടെ മനോജ് സന്ധ്യയുടെ അമ്മയെയും ആക്രമിച്ചിരുന്നു. ഉടന്‍തന്നെ സമീപവാസികള്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു.
ആരാണ് ആക്രമിച്ചതെന്ന് ഇരുവരും ആദ്യം നാട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നാണ് വിവരം. പിന്നീട് ആശുപത്രിയിലേക്ക് പോകും വഴിയാണ് തന്നെ വെട്ടിയത് ഭര്‍ത്താവാണെന്ന് സന്ധ്യ വെളിപ്പെടുത്തിയത്. വിവരമറിഞ്ഞ് ചേരാനല്ലൂര്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും മനോജ് വീടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു.
കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഏറെ നാളായി അകന്നു കഴിയുകയായിരുന്നു സന്ധ്യയും മനോജും. 13 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്. കുടുംബ പ്രശ്‌നം തന്നെയാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha






















